അനുവദിച്ച പെനൽറ്റി, റഫറിയോടു സംസാരിച്ച് പിൻവലിപ്പിച്ച് പോർച്ചുഗീസ് സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ
ഏഷ്യൻ ചാംപ്യൻസ് ലീഗ് മത്സരത്തിനിടെയാണ് പെനൽറ്റി അവസരം വേണ്ടെന്നുവച്ച് റൊണാൾഡോ ആരാധകരെ ഞെട്ടിച്ചത്.
ഇറാൻ ക്ലബ്ബായ പെർസ്പോളിസും സൗദി ക്ലബ് അൽ നസ്റും തമ്മിലുള്ള പോരാട്ടം ഗോൾ രഹിത സമനിലയിൽ അവസാനിച്ചു.
റൊണാൾഡോ എതിർ ടീമിന്റെ ബോക്സിൽ വീണപ്പോഴാണു റഫറി പെനൽറ്റി അനുവദിച്ചത്.
എന്നാൽ റഫറിയുമായി സംസാരിച്ച റൊണാൾഡോ പെനൽറ്റി കിക്ക് ആവശ്യമില്ലെന്ന് അറിയിക്കുകയായിരുന്നു