മാഞ്ചസ്റ്റർ യുണൈറ്റഡ് താരങ്ങൾ പരിശീലകൻ എറിക് ടെൻഹാഗിന്റെ ‘ജോലി’ രക്ഷിച്ചു!
ഇംഗ്ലിഷ് പ്രിമിയർ ലീഗ് ഫുട്ബോളിൽ, ലിവർപൂളിനെ അവരുടെ മൈതാനത്ത് ഗോൾരഹിത സമനിലയിൽ തളച്ചതോടെ യുണൈറ്റഡിനും ടെൻഹാഗിനും കിട്ടിയത് പുതുജീവൻ.
38 പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ലിവർപൂൾ.
ബ്രൈട്ടനെ 2–0നു തോൽപിച്ച ആർസനൽ 39 പോയിന്റുമായി ഒന്നാംസ്ഥാനത്ത്. യുണൈറ്റഡ് 28 പോയിന്റോടെ ഏഴാമത്.
ലീഗിൽ ടോപ് 5നു പുറത്താവുകയും യുവേഫ ചാംപ്യൻസ് ലീഗിൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവുകയും ചെയ്തതോടെ യുണൈറ്റഡ് മാനേജർ ടെൻഹാഗിന്റെ പരിശീലകസ്ഥാനം ഭീഷണിയിലായിരുന്നു.
ലിവർപൂളിന്റെ മൈതാനമായ ആൻഫീൽഡിൽ അവരുടെ സർവാക്രമണം ചെറുത്താണ് യുണൈറ്റഡിന്റെ സമനിലനേട്ടം.
മത്സരത്തിലാകെ 34 ഷോട്ടുകൾ പായിച്ചിട്ടും ഒന്നു പോലും ഗോളിലെത്തിക്കാൻ ലിവർപൂളിനായില്ല.