20.5 കോടിയുമായി കമിൻസിന്റെ മാസ് എൻട്രി

content-mm-mo-web-stories 4kbbpd304jnusthpmspakpp7sp content-mm-mo-web-stories-sports 7roomrumlkefcg7t6figfbkhnc content-mm-mo-web-stories-sports-2023 pat-cummins-becomes-the-most-expensive-buy-in-ipl-history

ഐപിഎല്ലിൽ പുതുചരിത്രമെഴുതി പാറ്റ് കമിൻസിന്റെ മാസ് എൻട്രി. ദുബായിൽ നടന്ന മിനി ലേലത്തിൽ താരത്തിന് 20.5 കോടി രൂപയാണു ലഭിച്ചത്.

Image Credit: Instagram / patcummins30

കഴിഞ്ഞ വർഷത്തെ ലേലത്തിൽ ഇംഗ്ലിഷ് താരം സാം കറൻ 18.5 കോടിക്ക് പഞ്ചാബ് കിങ്സിൽ ചേർന്നതായിരുന്നു ഇതുവരെയുള്ള റെക്കോർഡ്.

Image Credit: Instagram / patcummins30

റെക്കോർഡ് തുകയ്ക്കു വരും സീസണിൽ താരം സൺ റൈസേഴ്സ് ഹൈദരാബാദിൽ കളിക്കും.കമിൻസിനായി തുടക്കത്തിൽ ചെന്നൈയും മുംബൈ ഇന്ത്യൻസും തമ്മിലുള്ള പൊരിഞ്ഞ പോരാട്ടമായിരുന്നു.

Image Credit: Instagram / patcummins30

റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും പിന്നീട് കമിൻസിനായി രംഗത്തെത്തി. സൺറൈസേഴ്സ് ഹൈദരാബാദും ചേർന്നതോടെ പോരാട്ടം 15 കോടി കടന്നു മുന്നേറി. ഒടുവിൽ 20.5 കോടി രൂപയെന്ന റെക്കോർഡ് തുകയ്ക്കു താരം വിറ്റുപോയി

Image Credit: Instagram / patcummins30

ഏകദിന ലോകകപ്പിലും ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിലും ഓസീസിനെ വിജയത്തിലെത്തിച്ച ക്യാപ്റ്റനാണു പാറ്റ് കമിൻസ്. ലോകകപ്പ് ഫൈനലിൽ ഇന്ത്യയെ ആറു വിക്കറ്റിനു കീഴടക്കിയായിരുന്നു ഓസീസിന്റെ വിജയക്കുതിപ്പ്.

Image Credit: Instagram / patcummins30

2020 ലെ താരലേലത്തിൽ കമിൻസിന് 15.50 കോടി ലഭിച്ചിരുന്നു. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിലാണു താരം അന്നു കളിച്ചത്.

Image Credit: Instagram / patcummins30

14 പന്തുകളിൽ അർധ സെഞ്ചറി നേടിയ തകർപ്പൻ ബാറ്റിങ് പ്രകടനവും കമിൻസ് ഐപിഎല്ലിൽ നടത്തിയിട്ടുണ്ട്. ഐപിഎല്ലിൽ മുംബൈ ഇന്ത്യൻസിലും ‍ഡൽഹി ഡെയർഡെവിൾസിലും താരം കളിച്ചിട്ടുണ്ട്

Image Credit: Instagram / patcummins30