അമ്മയായതിനു ശേഷമുള്ള തിരിച്ചുവരവിൽ ആവേശജയവുമായി ജപ്പാൻ ടെന്നിസ് താരം നവോമി ഒസാക്ക
ബ്രിസ്ബെയ്ൻ ഇന്റർനാഷനൽ ചാംപ്യൻഷിപ്പിൽ ജർമൻ താരം തമാര കോർപാഷിനെ മറികടന്നാണ് ഒസാക്ക തിരിച്ചുവരവ് ഗംഭീരമാക്കിയത്.
2022 യുഎസ് ഓപ്പണിനു ശേഷം കോർട്ടിൽ നിന്നു വിട്ടുനിൽക്കുന്ന ഒസാക്കയുടെ തിരിച്ചുവരവ് മത്സരമായിരുന്നു ഇത്.
കഴിഞ്ഞ ജൂലൈയിലാണ് ഒസാക്കയ്ക്കും പങ്കാളി കോർഡെയ്ക്കും മകൾ പിറന്നത്.
ഷായ് എന്നാണ് കുഞ്ഞിന്റെ പേര്. ‘ഷായ് വന്നതോടെ ഞാനാകെ മാറി. കളിക്കളത്തിലും പക്വതയാർജിച്ചു. അവൾക്കൊപ്പം ഞാനും വളരുകയാണെന്നു തോന്നുന്നു..’– മത്സരശേഷം ഒസാക്കയുടെ വാക്കുകൾ.
രണ്ടാം റൗണ്ടിൽ മുൻ ലോക ഒന്നാം നമ്പർ താരം കരോലിന പ്ലിസ്കോവയാണ് ഒസാക്കയുടെ എതിരാളി.ADVERTISEMENT