രഞ്ജി ട്രോഫി: യുപിക്കെതിരെ സമനില പിടിച്ച് കേരളം;

1krsdtvd9b3o4patdr5rfflnsp content-mm-mo-web-stories 46s5kvbadj8fibkfjatigbcmco content-mm-mo-web-stories-sports content-mm-mo-web-stories-sports-2024 ranji-trophy-kerala-vs-uttar-pradesh-match-ends-in-draw

ഉത്തര്‍പ്രദേശിനെതിരായ രഞ്ജി ട്രോഫി മത്സരത്തില്‍ സമനില പിടിച്ച് കേരളം...

Image Credit: Kerala Cricket Association

383 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കേരളം രണ്ടിന് 72 എന്ന നിലയില്‍ നില്‍ക്കെയാണ് മത്സരം സമനിലയില്‍ അവസാനിപ്പിച്ചത്.

Image Credit: Kerala Cricket Association

സ്‌കോര്‍: ഉത്തര്‍പ്രദേശ് – 302, 323/3 ഡിക്ലയേർഡ്, കേരളം – 243, 72/2. രണ്ടാം ഇന്നിങ്സില്‍ യുപിക്കായി ആര്യന്‍ ജുയല്‍ (115), പ്രിയം ഗാര്‍ഗ് (106) എന്നിവർ സെഞ്ചറി നേടി.

Image Credit: Kerala Cricket Association

മത്സരം സമനിലയിൽ അവസാനിച്ചതോടെ ഇരുടീമിനും മൂന്ന് പോയിന്റ് വീതം ലഭിച്ചു.രണ്ടാം ഇന്നിംഗ്‌സില്‍ കൃഷ്ണ പ്രസാദിന്റെ (0) വിക്കറ്റാണ് കേരളത്തിന് ആദ്യം നഷ്ടമായത്. പിന്നാലെ രോഹന്‍ കുന്നുമ്മല്‍ (42) മടങ്ങി. രോഹന്‍ പ്രേം (29*), സച്ചിന്‍ ബേബി (1*) എന്നിവര്‍ പുറത്താവാതെ നിന്നു.

Image Credit: Kerala Cricket Association

1ന് 219 റണ്‍സെന്ന നിലയിൽ നാലാംദിനം ബാറ്റിങ് ആരംഭിച്ച യുപിക്ക് സെഞ്ചറി നേടിയ ജുയലിന്റെ വിക്കറ്റാണ് ആദ്യം നഷ്ടമായത്. തലേ ദിവസത്തെ സ്‌കോറിനോട് ഒരു റണ്‍ പോലും കൂട്ടിചേര്‍ക്കാനാവാതെ ജുയല്‍ മടങ്ങി. നാല് സിക്സും ഏഴ് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്

Image Credit: Kerala Cricket Association

പ്രിയം ഗാര്‍ഗ് - അക്ഷ് ദീപ് നാഥ് (38) സഖ്യം 103 റണ്‍സ് കൂട്ടിചേര്‍ത്തു. സെഞ്ചറി പൂര്‍ത്തിയാക്കിയ ഉടനെ ഗാര്‍ഗിന്റെ വിക്കറ്റ് നഷ്ടമായി. ഒരു സിക്‌സും എട്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്.

Image Credit: Kerala Cricket Association

ബേസില്‍ തമ്പി, ജലജ് സക്സേന, ശ്രേയസ് ഗോപാല്‍ എന്നിവരാണ് കേരളത്തിനായി വിക്കറ്റുകള്‍ വീഴ്ത്തിയത്

Image Credit: Kerala Cricket Association