‘ഡബിൾ’സൂപ്പർ ഓവറിൽ ഇന്ത്യയ്ക്ക് മിന്നും ജയം;

content-mm-mo-web-stories content-mm-mo-web-stories-sports 4j6e2lqh607orakvllrqc9ghk2 5g77mnuur4ai1a9f3fv0914qrd content-mm-mo-web-stories-sports-2024 India-finishes-off-resilient-afghanistan-in-stirring-double-super-over

അവസാന പന്തു വരെ ആവേശം, സമനില... സൂപ്പർ ഓവർ... വീണ്ടും സൂപ്പർ ഓവർ... ഒടുവിൽ വിജയം ഇന്ത്യയ്ക്ക് സ്വന്തം

Image Credit: Instagram / Team India

അഫ്ഗാനെതിരായ മൂന്നു മത്സരങ്ങളിലും വിജയിച്ച് ഇന്ത്യ പരമ്പരനേട്ടം രാജകീയമാക്കി.

Image Credit: Instagram / Team India

മത്സരത്തിലുടനീളം സൂപ്പർ സിക്സറുകളുമായി നിറഞ്ഞാടിയ ഹിറ്റ്മാന്റെ പ്രകടനവും രണ്ടാം സൂപ്പർ ഓവറിലെ രവി ബിഷ്നോയിയുടെ വിക്കറ്റ് നേട്ടവുമാണ് ആവേശ മത്സരത്തിന്റെ ഒടുവിൽ ഇന്ത്യയ്ക്ക് വിജയം സമ്മാനിച്ചത്.

Image Credit: Instagram / Team India

213 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ അഫ്ഗാനിസ്ഥാന് മികച്ച തുടക്കമാണ് ഒപ്പണർമാരായ റഹ്മാനുള്ള ഗുർബസ് (32 പന്തിൽ 50) ഇബ്രാഹിം സദ്‍റാനും (41 പന്തിൽ 50) നൽകിയത്.

Image Credit: Instagram / Team India

സ്കോർ 93ൽ നിൽക്കെയാണ് അഫ്ഗാന്റെ ആദ്യ വിക്കറ്റ് നഷ്ടമായത്. കുൽദീപ് യാദവിന്റെ ബോളിങ്ങിൽ വാഷിങ്ടൻ സുന്ദർ ക്യാച്ചെടുത്താണ് റഹ്മാനുള്ള പുറത്തായത്. തൊട്ടുപിന്നാലെ സദ്റാനും അസ്മത്തുള്ള ഒമറാസി(1 പന്തിൽ പൂജ്യം)യും പുറത്തായതോടെ അഫ്ഗാൻ പരുങ്ങി.

Image Credit: Instagram / Team India

ആദ്യ സൂപ്പർ ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 16 റൺസാണ് അഫ്ഗാനിസ്ഥാൻ നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ രോഹിത് ശർമയും യശസ്വി ജയ്സ്‌വാളും 16 റൺസ് നേടി.

Image Credit: Instagram / Team India

രണ്ടാം സൂപ്പർ ഓവറിൽ ഇന്ത്യ ഉയർത്തിയ 11 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ അഫ്ഗാന് രണ്ടു വിക്കറ്റ് നഷ്ടത്തിൽ ഒരു റൺ നേടാനെ കഴിഞ്ഞുള്ളൂ. അതോടെ മത്സരത്തിൽ ഇന്ത്യയ്ക്ക് 10 റൺസ് ജയം.

Image Credit: Instagram / Team India