ബ്ലാസ്റ്റേഴ്സിന് സീസണിലെ നാലാം തോൽവി;

content-mm-mo-web-stories 51t998gmged3f9i3cl1ebtun5g content-mm-mo-web-stories-sports 2i0d6c3nr7slujqnffgq3se4qm content-mm-mo-web-stories-sports-2024 after-losing-against-odisha-kerala-blasters-drops-to-third-place-in-the-standings

ഐഎസ്എലിലെ ആവേശ മത്സരത്തിൽ ഒഡിഷ എഫ്സിക്കെതിരെ സീസണിലെ നാലാം തോൽവി വഴങ്ങി കേരള ബ്ലാസ്റ്റേഴ്സ്

Image Credit: Instagram / Kerala Blasters FC

ആദ്യ പകുതിയിൽ ഒരു ഗോളിന് മുന്നിട്ടുനിന്ന ബ്ലാസ്റ്റേഴ്സിനെ രണ്ടാം പകുതിയിൽ റോയ് കൃഷ്ണയുടെ ഇരട്ട ഗോൾ മികവിലാണ് ഒഡിഷ കീഴടക്കിയത്.

Image Credit: Instagram / Kerala Blasters FC

11-ാം മിനിറ്റില്‍ ദിമിത്രിയോസ് ഡയമന്റക്കോസിന്റെ ഗോളിലൂടെയാണ് കേരളം മുന്നിലെത്തിയത്. എന്നാൽ രണ്ടാം പകുതിയിൽ 53, 57 മിനിറ്റുകളിൽ റോയ് കൃഷ്ണ ഗോൾ വല കുലുക്കിയതോടെ ഒഡീഷ മുന്നിലെത്തുകയായിരുന്നു.

Image Credit: Instagram / Kerala Blasters FC

ജയത്തോടെ ഒഡീഷ പോയിന്റ് പട്ടികയിൽ രണ്ടാമതായി. ബ്ലാസ്റ്റേഴ്സ് മൂന്നാം സ്ഥാനത്താണ്.

Image Credit: Instagram / Kerala Blasters FC

നിഹാലിന്റെ അസിസ്റ്റോടെയാണ് ഡയമന്റക്കോസ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ കണ്ടെത്തിയത്. വലതു വിങ്ങില്‍നിന്ന് കൈവശപ്പെടുത്തിയ പന്തുമായി നിഹാല്‍ ഒഡിഷ ബോക്‌സിനകത്തേക്ക് ഓടി. പന്ത് പിഴവുകളില്ലാതെ ഡയമന്റക്കോസിന് കൈമാറി. പന്ത് പോസ്റ്റിലേക്ക് പായിക്കേണ്ട ചുമതലയേ ഡയമന്റക്കോസിന് ഉണ്ടായിരുന്നുള്ളൂ.

Image Credit: Instagram / Kerala Blasters FC

രണ്ടാം പകുതിയിൽ 53, 57 മിനിറ്റുകളിൽ റോയ് കൃഷ്ണ ഗോൾ നേടി. 53-ാം മിനിറ്റില്‍ കോര്‍ണറില്‍നിന്ന് ജാവോയുടെ ക്രോസ് റോയ് കൃഷ്ണ വലയിലേക്ക് തിരിച്ചുവിടുകയായിരുന്നു.

Image Credit: Instagram / Kerala Blasters FC

നാലു മിനിറ്റിനു ശേഷം ഹെഡ്ഡറിലൂടെയാണ് രണ്ടാം ഗോൾ നേടിയത്.

Image Credit: Instagram / Kerala Blasters FC

തിരിച്ചടിക്കാൻ ബ്ലാസ്റ്റേഴ്സ് താരങ്ങൾ ശ്രമിച്ചെങ്കിലും ഒഡീഷയുടെ പ്രതിരോധത്തെ മറികടക്കാനായില്ല. ഇരട്ട ഗോളോടെ സീസണിലെ ഗോൾ നേട്ടക്കാരുടെ പട്ടികയിൽ ഒന്നാമതെത്താനും റോയ് കൃഷ്ണയ്ക്കായി.

Image Credit: Instagram / Kerala Blasters FC