സന്തോഷത്തുടക്കം;

content-mm-mo-web-stories 1pa7rct5ec1e8ot5nskaf81973 2g6ktbs15jh6363evlsi6bab1p santosh-trophy-kerala-sets-up-campaign-with-a-victory content-mm-mo-web-stories-sports content-mm-mo-web-stories-sports-2024

സന്തോഷ് ട്രോഫി ഫുട്ബോളിൽ കേരളത്തിനു വിജയത്തുടക്കം.

ആദ്യ മത്സരത്തിൽ അസമിനെ ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണു കേരളം കീഴടക്കിയത്.

കെ. അബ്ദുറഹീം (19–ാം മിനിറ്റ്), ഇ. സജീഷ് (67), ക്യാപ്റ്റൻ നിജോ ഗിൽബർട്ട് (90+5) എന്നിവരാണു കേരളത്തിനായി ഗോളുകൾ നേടിയത്.

ആദ്യ പകുതിയിൽ ഒരു ഗോളിന്റെ ലീഡെടുത്ത കേരളം രണ്ടാം പകുതിയിൽ രണ്ടു ഗോളുകൾ കൂടി സ്വന്തമാക്കുകയായിരുന്നു.

പു മൃത (78) അസമിന്റെ ആശ്വാസ ഗോൾ കണ്ടെത്തി. ആദ്യ പകുതിയിൽ തന്നെ കേരളത്തിന്റെ രണ്ടു ഷോട്ടുകൾ പോസ്റ്റിൽ തട്ടിത്തെറിച്ചിരുന്നു.

രണ്ടാം പകുതിയില്‍ അസം മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും കൂടുതൽ ഗോളുകൾ വഴങ്ങാതെ കേരളം പിടിച്ചുനിന്നു.