ഓസ്ട്രേലിയൻ ഓൾറൗണ്ടർ എലിസ് പെറിയുടെ 6 വിക്കറ്റ് നേട്ടത്തിന്റെ ബലത്തിൽ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെതിരെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിന് 7 വിക്കറ്റ് ജയം
ജയത്തോടെ ബാംഗ്ലൂർ പ്ലേ ഓഫിന് യോഗ്യത നേടി.
സ്കോർ: മുംബൈ 19 ഓവറിൽ 113ന് പുറത്ത്.ബാംഗ്ലൂർ 15 ഓവറിൽ 3ന് 115.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്കുവേണ്ടി ഒന്നാം വിക്കറ്റിൽ 43 റൺസ് കൂട്ടിച്ചേർത്ത മലയാളി താരം സജന സജീവൻ (30)– ഹെയ്‌ലി മാത്യൂസ് (26) സഖ്യം മികച്ച തുടക്കം നൽകിയെങ്കിലും പിന്നാലെ വന്ന എലിസ് പെറി ‘സ്പെൽ’ മുംബൈയുടെ നിലതെറ്റിച്ചു.
4 ഓവറിൽ 15 റൺസ് വഴങ്ങിയാണ് പെറിയുടെ 6 വിക്കറ്റ് നേട്ടം.
മുംബൈ നിരയിൽ 4 പേർ മാത്രമാണ് രണ്ടക്കം കടന്നത്.
മറുപടി ബാറ്റിങ്ങിൽ ബാംഗ്ലൂരിന് തുടക്കം പാളിയെങ്കിലും എലിസ് പെറിയും (40 നോട്ടൗട്ട്) റിച്ച ഘോഷും (36 നോട്ടൗട്ട്) ചേർന്ന് നാലാം വിക്കറ്റിൽ 76 റൺസ് കൂട്ടുകെട്ടുമായി ബാംഗ്ലൂരിനെ അനായാസം ജയത്തിലെത്തിച്ചു