മിന്നു മണി, കേരളത്തിന്റെ ലേഡി സൂപ്പർ സ്റ്റാർ

content-mm-mo-web-stories 4de2ojcriqn7gbagh9lb444i4q content-mm-mo-web-stories-sports lady-superstar-minnu-mani-from-paddy-fields-to-cricket-field content-mm-mo-web-stories-sports-2024 2p7fucdgvg72eun8vhd2kvpmj5

ഇന്ത്യൻ വനിതാ ട്വന്റി20 ക്രിക്കറ്റ് ടീമിൽ ഒരു കേരള താരത്തിന്റെ അരങ്ങേറ്റത്തിനായുള്ള കാത്തിരിപ്പാണ് വയനാട്ടിൽ നിന്നുള്ള ഇരുപത്തിനാലുകാരി മിന്നു മണി കഴിഞ്ഞ വർഷം അവസാനിപ്പിച്ചത്.

Image Credit: Instagram / minnu_mani

ഒണ്ടയങ്ങാടിയിലെ പാടത്തും പറമ്പിലും ആൺകുട്ടികൾക്കൊപ്പം ക്രിക്കറ്റ് കളിച്ചു നടന്നപ്പോൾ മിന്നുപോലും കരുതിയിരിക്കില്ല, ഒരുകാലത്ത് താൻ ഇന്ത്യൻ ജഴ്സി ധരിക്കുമെന്ന്.

Image Credit: Instagram / minnu_mani

തുടക്കക്കാലത്ത് വീട്ടുകാരും നാട്ടുകാരും മിന്നു ക്രിക്കറ്റ് കളിക്കുന്നത് പ്രോത്സാഹിപ്പിച്ചിരുന്നില്ല. ക്രിക്കറ്റ് ആൺകുട്ടികളുടെ കളിയാണെന്ന പതിവു ന്യായം തന്നെ കാരണം. എന്നാൽ പ്രഫഷനൽ ക്രിക്കറ്റിൽ മിന്നു ചുവടുറപ്പിച്ചതോടെ ഇതു ‘കുട്ടിക്കളിയല്ലെന്ന്’ എല്ലാവർക്കും മനസ്സിലായി.

Image Credit: Instagram / minnu_mani

കഴിഞ്ഞ 11 വർഷമായി കേരള വനിതാ ക്രിക്കറ്റ് ടീമിലെ സ്ഥിരാംഗമാണ് മിന്നു മണി. ഇതിനിടെ പല വിഭാഗങ്ങളിലായി ടീം ക്യാപ്റ്റനുമായി. കഴിഞ്ഞ ജൂലൈയിൽ ബംഗ്ലദേശിനെതിരായ ട്വന്റി20 പരമ്പരയിലൂടെയായിരുന്നു ദേശീയ ടീമിൽ മിന്നുവിന്റെ അരങ്ങേറ്റം.

Image Credit: Instagram / minnu_mani

ഇതിലൂടെ ഇന്ത്യയ്ക്കുവേണ്ടി രാജ്യാന്തര ട്വന്റി20 മത്സരം കളിക്കുന്ന ആദ്യ മലയാളി വനിത എന്ന നേട്ടം മിന്നു സ്വന്തമാക്കി.അരങ്ങേറ്റ മത്സരത്തിലെ ആദ്യ ഓവറിൽത്തന്നെ വിക്കറ്റെടുത്ത മിന്നു, രാജ്യാന്തര ക്രിക്കറ്റിൽ തന്റെ വരവറിയിച്ചു.

Image Credit: Instagram / minnu_mani

പിന്നാലെയാണ് ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ വനിതാ ക്രിക്കറ്റ് ടീമിൽ മിന്നുവിന് അവസരം ലഭിച്ചത്. സെപ്റ്റംബറിൽ ഹാങ്ചോ ഏഷ്യൻ ഗെയിംസിൽ ഇന്ത്യൻ വനിതാ ടീം സ്വർണവുമായി ചരിത്രം കുറിച്ചപ്പോൾ, ടീമിന്റെ ഭാഗമായിരുന്ന മിന്നു ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ മലയാളി താരമായി.

Image Credit: Instagram / minnu_mani

വൈകാതെ ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റൻ സ്ഥാനവും മിന്നുവിനെ തേടിയെത്തി. നവംബറിൽ, ഇന്ത്യ– ഇംഗ്ലണ്ട് വനിതാ ക്രിക്കറ്റ് പരമ്പരയ്ക്കു മുന്നോടിയായി നടന്ന ഇംഗ്ലണ്ട് എ– ഇന്ത്യ എ പരമ്പരയിലാണ് മിന്നു ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനായത്.

Image Credit: Instagram / minnu_mani

പിന്നാലെ ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിലും മിന്നുവിന് ഇടം ലഭിച്ചു.മിന്നിയ വർഷംപ്രഥമ വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ആദ്യ കേരള താരം, ദേശീയ വനിതാ സീനിയർ ടീമിൽ ഇടംനേടുന്ന ആദ്യ കേരള താരം, ഇന്ത്യ എ ടീമിന്റെ ക്യാപ്റ്റനാകുന്ന ആദ്യ മലയാളി വനിത, ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ സ്വർണം നേടുന്ന ആദ്യ മലയാളി– 2023ൽ മിന്നു മണിയിലൂടെ കേരളം സ്വന്തമാക്കിയ നേട്ടങ്ങളുടെ പട്ടിക വലുതാണ്.

Image Credit: Instagram / minnu_mani

തുടർച്ചയായി രണ്ടാം തവണയും വനിതാ പ്രിമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസ് ടീമിനെ പ്രതിനിധീകരിച്ച മിന്നു, നിലവിൽ ആഭ്യന്തര ക്രിക്കറ്റിലെ ശ്രദ്ധേയയായ ഓൾറൗണ്ടർമാരിൽ ഒരാളായി മാറിക്കഴിഞ്ഞു.

Image Credit: Instagram / minnu_mani