ഫോർമുല വൺ: സെയ്ൻസ് ജേതാവ്

content-mm-mo-web-stories content-mm-mo-web-stories-sports 672dklbs14hl2a245t997sq1an content-mm-mo-web-stories-sports-2024 carlos-sainz-wins-australian-grand-prix 14pb37omroouc9mo1qplkc567g

ഫോർമുല വൺ ഗ്രാൻപ്രിയിൽ റെഡ് ബുളിന്റെ കുതിപ്പിനു താൽക്കാലിക വിരാമം

മെൽബണിൽ നടന്ന ഓസ്ട്രേലിയൻ ഗ്രാൻപ്രിയിൽ ഫെറാറിയുടെ കാർലോസ് സെയ്ൻസ് ജേതാവായി.

സീസണിലെ ആദ്യ 2 ഗ്രാൻപ്രികളിലും ജേതാവായ റെഡ് ബുളിന്റെ മാക്സ് വേർസ്റ്റപ്പൻ എൻജിൻ തകരാർമൂലം ഇടയ്ക്കു വച്ചു റേസ് അവസാനിപ്പിച്ചതാണ് സ്പാനിഷ് ഡ്രൈവർ സെയ്ൻസിനു തുണയായത്.

ഫെറാറിയുടെ ചാൾസ് ലെ ക്ലെയർ രണ്ടാമതും മക്‌ലാരൻ ഡ്രൈവർ ലാൻഡോ നോറിസ് മൂന്നാമതുമെത്തി.

2022 ബഹ്റൈൻ ഗ്രാൻപ്രിക്കു ശേഷം ആദ്യമായാണ് ഫെറാറി എഫ് വണ്ണിൽ ആദ്യ 2 സ്ഥാനങ്ങളിൽ ഫിനിഷ് ചെയ്യുന്നത്.