ഐപിഎൽ മത്സരത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് 106 റൺസിന്റെ കൂറ്റൻ ജയം
പറ്റുന്നതു പോലെയൊക്കെ ശ്രമിച്ചു; പക്ഷേ ഡൽഹിക്ക് എത്തിപ്പിടിക്കാവുന്നതിലും അപ്പുറമായിരുന്നു കൊൽക്കത്ത ഉയർത്തിയ റൺമല.
കൊൽക്കത്ത ഉയർത്തിയ 273 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ ഇന്നിങ്സ് 17.2 ഓവറിൽ 166 റൺസിൽ അവസാനിച്ചു.
സീസണിൽ കൊൽക്കത്തയുടെ തുടർച്ചയായ മൂന്നാം ജയമാണിത്.
ഉയർന്ന റൺറേറ്റോടെ അവർ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തെത്തുകയും ചെയ്തു.
അർധസെഞ്ചറി നേടിയ ക്യാപ്റ്റൻ ഋഷഭ് പന്ത് (25 പന്തിൽ 55), ട്രിസ്റ്റൻ സ്റ്റബ്സ് (32 പന്തിൽ 54) എന്നിവർ ഡൽഹിക്കായി പൊരുതി.