മുംബൈ ബാറ്റർമാർ പടുത്തുയർത്തിയ റൺമലയ്ക്കു മുന്നിൽ പൊരുതി വീണ് ഡൽഹി ക്യാപിറ്റൽസ്
235 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം പിന്തുടർന്ന ഡൽഹിയുടെ ഇന്നിങ്സ് 205ൽ അവസാനിച്ചു.
25 പന്തിൽ 71 റൺസ് നേടിയ ട്രിസ്റ്റൻ സ്റ്റബ്സാണ് ഡൽഹിയുടെ ടോപ് സ്കോറർ.
29 റൺസിനാണ് മുംബൈ സീസണിലെ ആദ്യ ജയം സ്വന്തമാക്കിയത്.
സ്കോർ: മുബൈ ഇന്ത്യൻസ് – 20 ഓവറിൽ 5ന് 234, ഡൽഹി ക്യാപിറ്റൽസ് – 20 ഓവറിൽ 8ന് 205