ഐപിഎൽ കരിയറിൽ 4000 റൺസ്; പുതിയ നാഴികക്കല്ലു താണ്ടി സഞ്ജു സാംസൺ..
156 ഐപിഎൽ മത്സരങ്ങളിൽ നിന്ന് 29.9 ശരാശരിയിൽ 4066 റൺസാണ് സഞ്ജുവിന്റെ സമ്പാദ്യം.
4000 റൺസ് പൂർത്തിയാക്കുന്ന 16–ാമത്തെ താരമാണ് സഞ്ജു.
മൂന്നു സെഞ്ചറികളും 22 അര്‍ധ സെഞ്ചറികളും നേടിയ സഞ്ജുവിന്റെ ഉയർന്ന സ്കോർ 119 ആണ്.
രാജസ്ഥാനു പുറമെ, 2016, 2017 സീസണുകളിൽ ഡൽഹി ടീമിനു വേണ്ടിയും സഞ്ജു പാഡണിഞ്ഞിട്ടുണ്ട്
രാജസ്ഥാനു വേണ്ടി ഏറ്റവുമധികം റൺസ് നേടിയ താരം കൂടിയാണ് സഞ്ജു.
128 മത്സരങ്ങളിൽനിന്ന് 30.53 ശരാശരിയിൽ 3389 റൺസാണ് റോയൽസിനായി സഞ്ജുവിന്റെ ബാറ്റിൽനിന്ന് പിറന്നത്.