കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ അപരാജിത കുതിപ്പിന് വിരാമമിട്ട് വിജയപാതയിൽ തിരികെയെത്തി ചെന്നൈ സൂപ്പർ കിങ്സ്
രവീന്ദ്ര ജഡേജയും തുഷാർ ദേശ്പാണ്ഡെയും എറിഞ്ഞു വീഴ്ത്തിയ കൊൽക്കത്തയെ ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്‌വാദ് അടിച്ചൊതുക്കിയപ്പോൾ 17 ാം ഓവറിൽ ഏഴു വിക്കറ്റ് ബാക്കിനിൽക്കെ വിജയം ചെന്നൈയ്ക്ക് സ്വന്തം.
58 പന്തിൽ പുറത്താകാതെ 67 റൺസെടുത്ത ഋതുരാജ് ഗെയ്ക്‌വാദ് തന്നെയാണ് ചെന്നൈയുടെ ടോപ് സ്കോറർ.
സ്കോർ: കൊൽക്കത്ത: 137/9, ചെന്നൈ: 141/3.
ഈ സീസണിൽ കൊൽക്കത്തയുടെ ആദ്യ തോൽവിയാണിത്.
കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ പരാജയപ്പെട്ട ചെന്നൈ ഈ വിജയം ആശ്വാസകരമാണ്.