കൈവിട്ടു പോകുമായിരുന്ന ജയം, കൃത്യമായ ബോളിങ്ങിലൂടെ കൈപ്പിടിയിലൊതുക്കിയ സൺറൈസേഴ്സ് ഹൈദരാബാദിന് സീസണിലെ മൂന്നാം ജയം
ത്രില്ലർ പോരാട്ടത്തിൽ പഞ്ചാബ് കിങ്സിനെതിരെ 2 റൺസിനാണ് ഹൈദരാബാദിന്റെ ജയം.
ഹൈദരാബാദ് ഉയർത്തിയ 183 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പഞ്ചാബിന്റെ ഇന്നിങ്സ്, 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 180 റൺസിൽ അവസാനിച്ചു.
പഞ്ചാബിനായി അവസാനനിമിഷം ശശാങ്ക് സിങ് (25 പന്തിൽ 46*), അശുതോഷ് ശർമ (15 പന്തിൽ 33*) എന്നിവർ പൊരുതിയെങ്കിലും വിജയം എത്തിപ്പിടിക്കാനായില്ല.
ജയജേവ് ഉനദ്‌കട്ട് എറിഞ്ഞ അവസാന ഓവറിൽ 29 റൺസാണ് പഞ്ചാബിന് ജയിക്കാൻ വേണ്ടിയിരുന്നെങ്കിലും 26 റൺസ് നേടാനെ സാധിച്ചുള്ളൂ.