അവസാന പന്തു വരെ ആവേശം, ജയപരാജയങ്ങൾ മാറിമറിഞ്ഞ മത്സരത്തിൽ കൊൽക്കത്തയ്ക്കെതിരെ രാജസ്ഥാന് ‘റോയൽ’ വിജയം
പത്തൊൻപതാം ഓവറിന്റെ ആദ്യ പന്തിൽ വരുൺ ചക്രവർത്തിയെ സിക്സർ പറത്തി ബട്‍ലർ ഈ സീസണിലെ തന്റെ രണ്ടാം സെഞ്ചറി സ്വന്തമാക്കിയപ്പോൾ, രാജസ്ഥാൻ തിരിച്ചുപിടിച്ചത് ഒരു ഘട്ടത്തിൽ കൈവിട്ടു പോയ അവരുടെ ‘ആറാം വിജയം’ കൂടിയാണ്.
സ്കോർ: കൊൽക്കത്ത: 223/6, രാജസ്ഥാൻ: 224/8
ഇംപാക്ട് പ്ലെയറായി ഇറങ്ങി 60 പന്തിൽ 107 റൺസെടുത്ത് പുറത്താകാതെ നിന്ന ജോസ് ബട്‍ലറാണ് രാജസ്ഥാന്റെ വിജയശിൽപി.
ആറു സിക്സറുകളും ഒൻപത് ഫോറുകളും അടങ്ങുന്നതായിരുന്നു ബട്‍ലറുടെ സുദീർഘമായ ഇന്നിങ്സ്.
ഒരു ഘട്ടത്തിൽ 121–6 എന്ന നിലയിൽ പരാജയം മണത്ത രാജസ്ഥാനെ മത്സരത്തിലേക്ക് കൈ പിടിച്ച് ഉയർത്തിയ റോവ്‍മാൻ പവലും രാജസ്ഥാന്റെ വിജയത്തിൽ നിർണായകമായി.
ഈ വിജയത്തോടെ ഏഴു മത്സരങ്ങളിൽനിന്ന് ആറു വിജയവും 12 പോയന്റുമായി പട്ടികയിൽ ഒന്നാം സ്ഥാനത്ത് തുടരുകയാണ് രാജസ്ഥാൻ