പൊരുതാനുള്ള സ്കോർ പോലും നേടാനാകാതെ ബാറ്റിങ്ങിൽ പാടേ തകർന്നുപോയ ഗുജറാത്ത് ടൈറ്റൻസിനെതിരെ ഡൽഹി ക്യാപിറ്റൽസിന് അനായാസ ജയം
ഐപിഎൽ ചരിത്രത്തിൽ തങ്ങളുടെ ഏറ്റവും മോശം സ്കോറെന്ന നാണക്കേടുമായി ഗുജറാത്ത് ഉയർത്തിയ 90 റൺസ് വിജയലക്ഷ്യം, 67 പന്തും ആറു വിക്കറ്റും ബാക്കിയാക്കി ഡൽഹി മറികടന്നു.
വന്നവരെല്ലാം തകർത്തടിച്ചതോടെ ഒരു വശത്ത് വിക്കറ്റുകൾ കൊഴിഞ്ഞെങ്കിലും, നാലു വിക്കറ്റ് വീഴുമ്പോഴേയ്ക്കും ഡൽഹി വിജയത്തിലെത്തി.
ഇതോടെ, ഏഴു മത്സരങ്ങളിൽനിന്ന് മൂന്നു വിജയം സഹിതം ആറു പോയിന്റുമായി ഡൽഹി ആറാം സ്ഥാനത്തെത്തി.
ആറാം സ്ഥാനത്തായിരുന്ന ഗുജറാത്ത് ഒരു പടി ഇറങ്ങി ഏഴാമതായി.
20 പന്തിൽ രണ്ടു വീതം സിക്സും ഫോറും സഹിതം 20 റൺസെടുത്ത ജെയ്ക് ഫ്രേസൻ മഗൂർക് ഡൽഹിയുടെ ടോപ് സ്കോററായി.