സൺറൈസേഴ്സ് ഹൈദരാബാദ് ഉയർത്തിയ പടുകൂറ്റൻ റൺ മലയ്ക്കു മുന്നിൽ കീഴടങ്ങി ഡൽഹി ക്യാപിറ്റൽസ്
അതിവേഗ അർധ സെഞ്ചറിയുമായി ജേക്ക് ഫ്രേസർ പൊരുതിയെങ്കിലും മറ്റാർക്കും മികച്ച പ്രകടനം പുറത്തെടുക്കാനാകാതെ വന്നതോടെ ഡൽഹി പരാജയപ്പെടുകയായിരുന്നു,
ബാറ്റിങ് വിസ്ഫോടനവുമായി സൺറൈസേഴ്സ് ബാറ്റർമാർ കളം നിറഞ്ഞപ്പോൾ, ഒരിക്കൽകൂടി റെക്കോർഡുകൾ വഴിമാറുന്ന കാഴ്ചയ്ക്കാണ് അരുൺ ജെയ്റ്റ്ലി സ്റ്റേഡിയം സാക്ഷിയായത്.
ഓപ്പണർമാർ തുടങ്ങിവച്ച വെടിക്കെട്ട് അവസാന ഓവറുകളിൽ ഷഹബാസ് അഹമ്മദ് ഏറ്റെടുത്തതോടെ ടീം വമ്പൻ സ്കോര്‍ സ്വന്തമാക്കി.
വിജയലക്ഷ്യമായ 267ലേക്ക് ബാറ്റേന്തിയ ഡൽഹിയുടെ ഇന്നിങ്സ് 199 റൺസിൽ അവസാനിച്ചു. 67 റണ്‍സിനാണ് സൺറൈസേഴ്സിന്റെ ആധികാരിക വിജയം.
സ്കോർ: സൺറൈസേഴ്സ് ഹൈദരാബാദ് – 20 ഓവറിൽ 7ന് 266, ഡൽഹി ക്യാപിറ്റൽസ് – 19.1 ഓവറിൽ 199ന് പുറത്ത്.