ആവേശപ്പോരിനൊടുവിൽ സ്വന്തം തട്ടകത്തിൽ തോൽവിയേറ്റുവാങ്ങി ചെന്നൈ.
തകർപ്പൻ സെഞ്ചറിയുമായി മാർകസ് സ്റ്റോയിനിസ് കളം നിറഞ്ഞതോടെ ഐപിഎൽ പോരാട്ടത്തിൽ ചെന്നൈയ്ക്കെതിരെ ലക്നൗവിന് 6 വിക്കറ്റിന്റെ ജയം.
63 പന്തിൽ 124 റൺസാണു സ്റ്റോയിനിസ് അടിച്ചുകൂട്ടിയത്.6 സിക്സും 13 ഫോറും ഉൾപ്പെട്ട ഇന്നിങ്സ് ലക്നൗവിന്റെ നെടുംതൂണായി.
സ്കോർ: ചെന്നൈ 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 210 റൺസ്. ലക്നൗ: 19.3 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 213.
മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ ലക്നൗ നിരയിൽ നിക്കോളാസ് പുരാൻ (34), ദീപക് ഹൂഡ (17), കെ.എൽ.രാഹുൽ (16), ദേവദത്ത് പടിക്കൽ (13) എന്നിവരും മികച്ച പ്രകടനമായിരുന്നു.
ക്യാപ്റ്റൻ ഋതുരാജ് ഗെയ്‌ക്‌വാദിന്റെ ബാറ്റിങ് കരുത്തിൽ ലക്നൗവിന് 211 റൺസ് വിജയലക്ഷ്യമാണു ചെന്നൈ കുറിച്ചത്.
60 പന്തിൽനിന്ന് 108 റൺസുമായി പുറത്താകാതെ നിന്ന ഗെയ്ക്‌വാദിനു അതേനാണയത്തിൽ മറുപടി നൽകി സ്റ്റോയിനിസ് വിജയം സ്വന്തമാക്കി.