ഡൽഹി ക്യാപ്റ്റിൽസിനെതിരെ ഏഴു വിക്കറ്റിന്റെ അനായാസ ജയം സ്വന്തമാക്കി കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്.
ഡൽഹി ഉയർത്തിയ 154 റൺസ് വിജയലക്ഷ്യം മൂന്ന് ഓവറും മൂന്നു പന്തും ബാക്കിനിർത്തിയാണ് കൊൽക്കത്ത മറികടന്നത്.
അർധസെഞ്ചറി നേടിയ ഓപ്പണർ ഫിൽ സോൾട്ട് (33 പന്തിൽ 68), ക്യാപ്റ്റൻ ശ്രേയസ് അയ്യർ (23 പന്തിൽ 33*), വെങ്കടേഷ് അയ്യർ (23 പന്തിൽ 26*) എന്നിവരുടെ ബാറ്റിങ്ങാണ് കൊൽക്കത്തയ്ക്ക് അനായാസ ജയം സമ്മാനിച്ചത്.
പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത 12 പോയിന്റുമായി ലീഡുയർത്തി. 10 പോയിന്റുമായി ഡൽഹി ആറാം സ്ഥാനത്താണ്.
മറുപടി ബാറ്റിങ്ങിൽ, മികച്ച തുടക്കമാണ് ഫിൽ സോൾട്ടും സുനിൽ നരെയ്നും (10 പന്തിൽ 15) ചേർന്ന് കൊൽക്കത്തയ്ക്ക് നൽകിയത്.
തുടക്കം മുതൽ സോൾട്ട് ആക്രമിച്ച് കളിച്ചതോടെ കൊൽക്കത്ത അതിവേഗം ജയത്തിലേക്ക് കുതിച്ചു.