കൊൽക്കത്തയോട് 24 റൺസിന് തോറ്റ് മുംബൈ ഇന്ത്യൻസ്..
മുംബൈയിൽനിന്നേറ്റ പ്രഹരത്തിന് അതേ നാണയത്തിൽ തിരിച്ചടിച്ചപ്പോൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് മിന്നും ജയം.
മിച്ചൽ സ്റ്റാർക്ക്, വരുൺ ചക്രവർത്തി, സുനിൻ നരെയ്ൻ എന്നിവരടങ്ങിയ ബോളിങ് നിരയുടെ കരുത്തിൽ മുംബൈ ഇന്ത്യൻസിനെ 24 റൺസിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് തോൽപ്പിച്ചത്.
170 റൺസ് വിജയലക്ഷ്യം പിന്തുടർന്ന് ബാറ്റു ചെയ്ത മുംബൈയുടെ ഇന്നിങ്സ് 18.5 ഓവറിൽ 145 റൺസിൽ അവസാനിച്ചു.
അർധസെഞ്ചറി നേടിയ സൂര്യകുമാർ യാദവ് (35 പന്തിൽ 56) മാത്രമാണ് മുംബൈ നിരയിൽ പൊരുതിയത്.
കൊൽക്കത്തയ്ക്കായി മിച്ചൽ സ്റ്റാർക്ക് നാല് വിക്കറ്റ് വീഴ്ത്തിയപ്പോൾ വരുൺ ചക്രവർത്തി, സുനിൽ നരെയ്ൻ, ആന്ദ്രെ റസ്സൽ എന്നിവർ രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.
ഐപിഎലിൽ മുംബൈയുടെ തുടർച്ചയായ നാലാം തോൽവിയാണിത്.
ഇതോടെ മുംബൈയുടെ പ്ലേഓഫ് പ്രതീക്ഷകൾ ഏറെക്കുറെ അവസാനിച്ചു.
രണ്ടാം സ്ഥാനത്തുള്ള കൊൽക്കത്ത, 14 പോയിന്റുമായി ലീഡുയർത്തി.