ഐഎസ്എൽ കിരീടം മുംബൈ സിറ്റി എഫ്സിക്ക്

mumbai-city-fc-beat-mohun-bagan-in-isl-final content-mm-mo-web-stories content-mm-mo-web-stories-sports 204n8a014ph469fj7pj53ogk8 2qba0h4rad9m5dq7brramk3mjm content-mm-mo-web-stories-sports-2024

ഇന്ത്യൻ സൂപ്പർ ലീഗ് ഫൈനലിൽ മോഹൻ ബഗാൻ സൂപ്പർ ജയന്റിനെ തകര്‍ത്ത് മുംബൈ സിറ്റിക്ക് കിരീടം. ഒന്നിനെതിരെ മൂന്നു ഗോളുകൾക്കാണ് മുംബൈ സിറ്റിയുടെ വിജയം

Image Credit: Instagram / @mumbaicityfc

ആദ്യ പകുതിയിൽ ലീഡ് നേടിയ ശേഷം മോഹൻ ബഗാൻ മൂന്നു ഗോളുകൾ വഴങ്ങുകയായിരുന്നു.

Image Credit: Instagram / @mumbaicityfc

മുംബൈയ്ക്കു വേണ്ടി ഹോർഹെ പെരേര ഡയസ് (53), ബിപിൻ സിങ് (81), ജാക്കൂബ് വോജുസ് (90+7) എന്നിവരാണു ഗോളുകൾ നേടിയത്.

Image Credit: Instagram / @mumbaicityfc

44–ാം മിനിറ്റിൽ ജേസൺ കമ്മിൻസാണ് ബഗാന്റെ ഗോളടിച്ചത്. മുംബൈ സിറ്റിയുടെ രണ്ടാം കിരീടമാണിത്. മുൻപ് 2020–21 സീസണിലായിരുന്നു മുംബൈയുടെ ആദ്യ കിരീട നേട്ടം.

Image Credit: Instagram / @mumbaicityfc

രണ്ടു തവണ മുംബൈ ലീഗ് ജേതാക്കൾക്കുള്ള ഷീൽഡ് സ്വന്തമാക്കിയിട്ടുണ്ട്. സീസണിലെ ഷീൽഡ് വിജയികളായ മോഹൻ ബഗാൻ നേരത്തേ ഡ്യൂറാൻഡ് കപ്പും വിജയിച്ചിരുന്നു.

Image Credit: Instagram / @mumbaicityfc

ഇന്ത്യൻ സൂപ്പർ ലീഗ് കിരീടവും നേടി ട്രെബിൾ തികയ്ക്കാനിറങ്ങി കൊൽക്കത്തയ്ക്ക് സ്വന്തം ആരാധകരുടെ മുന്നിൽ‍ അടിപതറുകയായിരുന്നു.

Image Credit: Instagram / @mumbaicityfc

തകർത്തു കളിച്ചിട്ടും ആദ്യ പകുതിയിൽ ഗോൾ നേടാനാകാത്തതിന്റെ ക്ഷീണം രണ്ടാം പകുതിയിൽ മുംബൈ തീർത്തു.

Image Credit: Instagram / @mumbaicityfc