ചെന്നൈ സൂപ്പർ കിങ്സിന് 28 റൺസ് വിജയം

mjt2d4ouu1218s4t01t7qgfl4 content-mm-mo-web-stories content-mm-mo-web-stories-sports content-mm-mo-web-stories-sports-2024 bnq2k6fdfcjq1bpv67haqkng5 chennai-super-kings-beat-punjab-kings-by-28-runs

ഐപിഎല്ലിൽ പഞ്ചാബ് കിങ്സിനെതിരെ 28 റൺസ് വിജയം സ്വന്തമാക്കി ചെന്നൈ സൂപ്പർ കിങ്സ്

Image Credit: Instagram / chennaiipl

ചെന്നൈ ഉയർത്തിയ 168 റൺസ് വിജയ ലക്ഷ്യം പിന്തുടർന്ന പഞ്ചാബിന് ഒൻപതു വിക്കറ്റ് നഷ്ടത്തിൽ 139 റൺസെടുക്കാനേ സാധിച്ചുള്ളൂ.

Image Credit: Instagram / chennaiipl

സീസണിലെ ആറാം ജയത്തോടെ ചെന്നൈ സൂപ്പർ കിങ്സിന് 12 പോയിന്റായി.

Image Credit: Instagram / chennaiipl

പട്ടികയിൽ രാജസ്ഥാനും കൊൽക്കത്തയ്ക്കും പിന്നിലായി മൂന്നാം സ്ഥാനത്താണ് ചെന്നൈ ഉള്ളത്.

Image Credit: Instagram / chennaiipl

ഏഴാം തോൽവി വഴങ്ങിയ പഞ്ചാബ് എട്ടാമതാണ്. 23 പന്തിൽ 30 റൺസെടുത്ത പ്രബ്സിമ്രൻ സിങ്ങാണ് പഞ്ചാബിന്റെ ടോപ് സ്കോറർ.

Image Credit: Instagram / chennaiipl

മറുപടി ബാറ്റിങ്ങിൽ മധ്യനിര ബാറ്റർമാർ കാര്യമായ പോരാട്ടമില്ലാതെ കീഴടങ്ങിയതാണ് പഞ്ചാബിന് തിരിച്ചടിയായത്.

Image Credit: Instagram / chennaiipl

തുടക്കത്തില്‍ ജോണി ബെയർസ്റ്റോ (ഏഴ് റൺസ്), റിലീ റൂസോ (പൂജ്യം) എന്നിവരെ ബോൾഡാക്കി ഇന്ത്യൻ പേസർ തുഷാർ ദേശ്പാണ്ഡെ ചെന്നൈയ്ക്ക് മത്സരത്തിൽ മേൽക്കൈ നൽകി.

Image Credit: Instagram / chennaiipl

പിന്നാലെ ഇറങ്ങിയ ശശാങ്ക് സിങ് നിലയുറപ്പിച്ചതോടെ പവർപ്ലേയിൽ പഞ്ചാബ് 47 റണ്‍സെടുത്തു. എട്ടാം ഓവറിൽ ശശാങ്ക് സിങ്ങിനെ മിച്ചൽ സാന്റ്നർ മടക്കി.

Image Credit: Instagram / chennaiipl

രവീന്ദ്ര ജഡേജ എറിഞ്ഞ അടുത്ത ഓവറിൽ സമീർ റിസ്‌‍വി ക്യാച്ചെടുത്ത് പ്രബ്സിമ്രൻ സിങ്ങിനെയും പുറത്താക്കിയതോടെ പഞ്ചാബ് പ്രതിരോധത്തിലായി.

Image Credit: Instagram / chennaiipl