രാജസ്ഥാനെ 20 റൺസിന് തോൽപിച്ച് ഡൽഹി

content-mm-mo-web-stories 7bk913tactre1ul2mvlflrrs77 content-mm-mo-web-stories-sports delhi-capitals-beats-rajasthan-royals-by-20-runs content-mm-mo-web-stories-sports-2024 29tk261jbmavvf5mu6cv10oj1m

സിക്സറുകളും ഫോറുകളുമായി കളം നിറഞ്ഞ ക്യാപ്റ്റൻ സഞ്ജു മനോഹരമായ ഇന്നിങ്സ് കാഴ്ചവച്ചെങ്കിലും രാജസ്ഥാനെ വിജയത്തിലേക്ക് എത്തിക്കാനായില്ല..

Image Credit: Instagram / rajasthanroyals

അപ്രതീക്ഷിതമായി സഞ്ജു പുറത്തായതിന്റെ ആഘാതത്തിൽനിന്ന് രാജസ്ഥാന് കരകയറാനാകാതെ വന്നപ്പോൾ ഡൽഹിക്ക് 20 റണ്‍സിന്റെ മിന്നും ജയം.

Image Credit: Instagram / rajasthanroyals

ഇതോടെ 11 മത്സരങ്ങളിൽനിന്ന് 16 പോയന്റുമായി രാജസ്ഥാൻ പട്ടികയിൽ രണ്ടാമതായി തുടരും.

Image Credit: Instagram / rajasthanroyals

12 മത്സരങ്ങളിൽനിന്ന് 12 പോയന്റുമായി അഞ്ചാം സ്ഥാനത്താണ് ഡൽഹി.

Image Credit: Instagram / delhicapitals

46 പന്തിൽ ആറു സിക്സറുകളും എട്ടു ഫോറുകളുമായി 86 റൺസെടുത്ത സഞ്ജു സാംസൺ തന്നെയാണ് രാജസ്ഥാന്റെ ടോപ് സ്കോറർ.

Image Credit: Instagram / delhicapitals

ഡൽഹി ഉയർത്തിയ 222 എന്ന വിജയലക്ഷ്യം പിന്തുടർന്ന് ഇറങ്ങിയ രാജസ്ഥാന് തുടക്കത്തിൽ തന്നെ യശസ്വി ജയ്‍സ്വാളി (2 പന്തിൽ 4)നെ നഷ്ടമായി.

Image Credit: Instagram / delhicapitals

തുടർന്ന് ക്രീസിലെത്തിയ സഞ്ജുവിനെ കൂട്ടിപിടിച്ച് ജോസ് ബട്‍ലർ സ്കോർ ബോർഡ് ചലിപ്പിച്ചു. സ്കോർ 67ൽ നിൽക്കെ അക്സർ പട്ടേൽ ബട്‍ലറെ( 17 പന്തിൽ 19) പുറത്താക്കി. ക്രീസിലെത്തിയ റിയാൻ പരാഗിനെ കൂട്ടുപിടിച്ച് കളിയുടെ നിയന്ത്രണം സഞ്ജു ഏറ്റെടുത്തു.

Image Credit: Instagram / delhicapitals

സിക്സറുകളും ഫോറുകളുമായി സഞ്ജു കളം നിറഞ്ഞപ്പോൾ പരാഗും (22 പന്തിൽ 27) പിന്നാലെ എത്തിയ ശുഭം ദുബെയും മികച്ച പിന്തുണ നൽകി.

Image Credit: Instagram / delhicapitals

സ്കോർ 162ൽ നിൽക്കെ മുകേഷ് കുമാർ എറിഞ്ഞ പന്ത് ഉയർത്തി അടിക്കാൻ ശ്രമിച്ചത് ബൗണ്ടറി ലൈനിനു തൊട്ടരികിൽ ഹോപ്പിന്റെ കൈകളിൽ അവസാനിച്ചതോടെ രാജസ്ഥാന്റെ പോരാട്ടത്തിനും മങ്ങലേറ്റു.

Image Credit: Instagram / delhicapitals

ട്രെന്റ് ബോൾട്ടിനും ആവേശ് ഖാനും അവസാന ഓവറിൽ അധികമൊന്നും ചെയ്യാനില്ലാതെ വന്നപ്പോൾ രാജസ്ഥാന്റെ ഇന്നിങ്സ് രണ്ടു വിക്കറ്റ് ബാക്കി നിൽക്കെ 201ൽ അവസാനിച്ചു

Image Credit: Instagram / delhicapitals