ഐപിഎല്ലിലെ നിർണായക മത്സരത്തിൽ ലക്നൗ സൂപ്പര്‍ ജയന്റ്‌സിനെ 19 റൺസിനു തോൽപ്പിച്ച് ഡല്‍ഹി ക്യാപ്പിറ്റല്‍സ്
209 റൺസ് വിജയലക്ഷ്യം തേടിയിറങ്ങിയ ലക്നൗവിന് 189 റൺസ് നേടാനേ സാധിച്ചുള്ളൂ. സ്കോർ: ഡൽഹി– 20 ഓവറിൽ 4 വിക്കറ്റിന് 208 റൺസ്.
ലക്നൗ– 20 ഓവറിൽ 9 വിക്കറ്റിന് 189.ടോസ് നേടിയ ലക്നൗ ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു.
അഭിഷേക് പൊറെല്‍ (33 പന്തിൽ 58), ട്രിസ്റ്റൻ സ്റ്റബ്‌സ് (25 പന്തിൽ 57), ഷെയ് ഹോപ് (27 പന്തിൽ 38), ഋഷഭ് പന്ത് (23 പന്തിൽ 33), അക്ഷര്‍ പട്ടേല്‍ (10 പന്തിൽ 14) എന്നിവരാണു ഡൽഹിക്കായി സ്കോർ പടുത്തുയർത്തിയത്.
ലക്നൗവിനായി നവീനുല്‍ ഹഖ് രണ്ടും രവി ബിഷ്നോയ്, അർഷദ് ഖാൻ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്‍ത്തി.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ലക്നൗ നിരയിൽ നിക്കോളാസ് പുരാൻ (27 പന്തിൽ 61) തകർത്തു കളിച്ചു.
അർഷദ് ഖാൻ (58), ക്രുനാൽ പാണ്ഡ്യ (18), യുധ്‌വിർ സിങ് (14) ക്വിന്റൻ ഡി കോക്ക് (12) എന്നിവരും രണ്ടക്കം കണ്ടു.
ഡൽഹിക്കായി ഇഷാന്ത് ശർമ 3 വിക്കറ്റ് വീഴ്ത്തി. ഈ ജയത്തോടെ 14 പോയിന്റുമായി ഡൽഹി പട്ടികയിൽ അഞ്ചാം സ്ഥാനത്തേക്കുയർന്നു.
ഡൽഹി–ലക്നൗ മത്സരഫലത്തിന്റെ അടിസ്ഥാനത്തിൽ രാജസ്ഥാനും പ്ലേ ഓഫ് ഉറപ്പിച്ചു. കൊൽക്കത്ത നേരത്തേതന്നെ പ്ലേ ഓഫിലെത്തിയിരുന്നു