വിരമിക്കൽ പ്രഖ്യാപിച്ച് സുനിൽ ഛേത്രി

content-mm-mo-web-stories content-mm-mo-web-stories-sports 1kdc2b9vqr5jak8h26bjllbted sunil-chhetri-announces-retirement 1q7kj4l8aavn31o4lb8jug2ock content-mm-mo-web-stories-sports-2024

ഇന്ത്യൻ ഫുട്ബോൾ ടീം ക്യാപ്റ്റൻ സുനിൽ ഛേത്രി രാജ്യാന്തര ഫുട്ബോളിൽനിന്ന് വിരമിക്കുന്നു

Image Credit: Instagram / chetri_sunil11

കുവൈത്തിനെതിരായ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ കളിച്ച് കരിയർ അവസാനിപ്പിക്കാനാണു താരത്തിന്റെ തീരുമാനം. ജൂൺ ആറിന് കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽവച്ചാണു മത്സരം.

Image Credit: Instagram / chetri_sunil11

39–ാം വയസ്സിൽ രാജ്യാന്തര ഫുട്ബോളിൽ നിന്ന് ഇതിഹാസ താരം സുനിൽ ഛേത്രി ബൂട്ടഴിക്കുകയാണ്. ഇന്ത്യൻ ഫുട്ബോളില്‍ എക്കാലത്തെയും മികച്ച ഗോൾ വേട്ടക്കാരനായാണു മടക്കം.

Image Credit: Instagram / chetri_sunil11

ദേശീയ ടീമിനായി കൂടുതല്‍ മത്സരങ്ങൾ കളിച്ച താരം. ഗോൾ വേട്ടയിൽ സൂപ്പർ താരങ്ങളായ ക്രിസ്റ്റ്യാനോ റൊണാൾഡോയ്ക്കും ലയണൽ മെസ്സിക്കുമൊപ്പം മൂന്നാമനായി ഇന്ത്യയുടെ സ്വന്തം ക്യാപ്റ്റൻ, ലീഡർ, ലെജൻഡ്.

Image Credit: Instagram / chetri_sunil11

ഇരുപതു വർഷത്തോളം കരിയറിനൊടുവിൽ ഇന്ത്യൻ ഫുട്ബോളിന്റെ ഇതിഹാസമായാണ് ഛേത്രിയുടെ മടക്കം.

Image Credit: Instagram / chetri_sunil11

150 രാജ്യാന്തര മത്സരങ്ങൾ കളിച്ച ആദ്യ ഇന്ത്യൻ താരമാണ് ഛേത്രി. മത്സരങ്ങളുടെ എണ്ണത്തിൽ രണ്ടാം സ്ഥാനത്തുള്ള മുൻ ഇന്ത്യൻ താരം ബൈച്ചുങ് ബൂട്ടിയ 88 കളികളിൽ മാത്രമാണ് ഇറങ്ങിയിട്ടുള്ളത്.

Image Credit: Instagram / chetri_sunil11

1984 ഓഗസ്റ്റ് മൂന്നിന് ആന്ധ്രപ്രദേശിലെ സെക്കന്തരാബാദിലാണ് ഛേത്രിയുടെ ജനനം.പിതാവ് കെ.ബി ഛേത്രി ഇന്ത്യൻ സൈന്യത്തിൽ ഉദ്യോഗസ്ഥനായിരുന്നു. കെ.ബി ഛേത്രി ഇന്ത്യൻ ആർമി ടീമിൽ അംഗമായിരുന്നു. മാതാവ് സുശീല ഛേത്രി. ‍ഡാർജിലിങ്ങിലായിരുന്നു ഛേത്രിയുടെ കുട്ടിക്കാലം.

Image Credit: Instagram / chetri_sunil11

2017ൽ വർഷങ്ങൾ നീണ്ട പ്രണയത്തിനു ശേഷമാണ് സുനില്‍ ഛേത്രിയും സോനം ഭട്ടാചാര്യയും വിവാഹിതരായത്.

Image Credit: Instagram / chetri_sunil11