മുംബൈയ്ക്കെരെ 18 റൺസ് ജയവുമായി ലക്നൗ

content-mm-mo-web-stories 13j2vnoia2lnf1s17pm22u4k8l content-mm-mo-web-stories-sports 49c1vkaisbusutpn56l9ccuv8 content-mm-mo-web-stories-sports-2024 delhi-capitals-beat-lucknow-super-giants-by-19-runs

അടിമുടി പാളിയ സീസണിന്റെ അവസാന മത്സരത്തിൽ ആശ്വാസ ജയം തേടിയിറങ്ങിയ മുംബൈ ഇന്ത്യൻസിന്റെ പ്രതീക്ഷകൾ ലക്നൗ സൂപ്പർ ജയന്റ്സ് തല്ലിക്കെടുത്തി

Image Credit: Instagram / lucknowsupergiants / mumbaiindians

ബാറ്റിങ്ങിലും ബോളിങ്ങിലും ഒരുപോലെ മികവു പുലർത്തിയ ലക്നൗ, മുംബൈയ്ക്കെതിരായ 18 റൺസ് ജയവുമായി സീസണിലെ പോരാട്ടങ്ങൾക്ക് കർട്ടനിട്ടു.

Image Credit: Instagram / lucknowsupergiants / mumbaiindians

14 മത്സരങ്ങളിൽ നിന്ന് 14 പോയിന്റായെങ്കിലും നെറ്റ് റൺറേറ്റിൽ പിന്നിലായതിനാൽ ലക്നൗ പ്ലേഓഫ് കാണാതെ പുറത്തായി.

Image Credit: Instagram / lucknowsupergiants / mumbaiindians

സീസണിലെ പത്താം തോൽവിയുമായി തലതാഴ്ത്തിയാണ് മുംബൈയു‌ടെ മടക്കം. സ്കോർ: ലക്നൗ 20 ഓവറിൽ 6ന് 214. മുംബൈ 20 ഓവറിൽ 6ന് 196.

Image Credit: Instagram / lucknowsupergiants / mumbaiindians

38 പന്തിൽ 3 സിക്സും 10 ഫോറുമടക്കം 68 റൺസുമായി മുന്നിൽനിന്നു നയിച്ച മുൻ ക്യാപ്റ്റൻ രോഹിത് ശർമ ആശിച്ച തുടക്കമാണ് മുംബൈയ്ക്ക് നൽകിയത്.

Image Credit: Instagram / lucknowsupergiants / mumbaiindians

സഹ ഓപ്പണർ ഡെവാൾഡ് ബ്രെവിസും (20 പന്തിൽ 23) രോഹിത്തിന് മികച്ച പിന്തുണ നൽകിയതോടെ മത്സരം മുംബൈ ജയിക്കുമെന്നു തോന്നിച്ചെങ്കിലും മധ്യ ഓവറുകളിൽ തുടർച്ചയായി വിക്കറ്റു വീഴ്ത്തിയും റണ്ണൊഴുക്കു പിടിച്ചു നിർത്തിയും മികവുകാട്ടിയ ലക്നൗ ബോളർമാർ മുംബൈ ആരാധകരെ നിരാശരാക്കി.

Image Credit: Instagram / lucknowsupergiants / mumbaiindians