സൺറൈസേഴ്സ് ഹൈദരാബാദിന് നാലു വിക്കറ്റ് വിജയം

content-mm-mo-web-stories sunrisers-hyderabad-beat-punjab-kings-by-4-wickets content-mm-mo-web-stories-sports 4067v0ib41ivddb8denjoilbr6 content-mm-mo-web-stories-sports-2024 6tk9mb1nrmhqnioqbsl3e53fh4

ഇന്ത്യൻ പ്രീമിയർ ലീഗിൽ എട്ടാം വിജയവുമായി സണ്‍റൈസേഴ്സ് ഹൈദരാബാദ്

Image Credit: Instagram / sunrisershyd

സീസണിലെ അവസാന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ നാലു വിക്കറ്റ് വിജയമാണ് ഹൈദരാബാദ് നേടിയത്.

Image Credit: Instagram / sunrisershyd

പഞ്ചാബ് ഉയർത്തിയ 215 റൺസ് വിജയലക്ഷ്യത്തിലേക്ക് ആറു വിക്കറ്റ് നഷ്ടത്തിൽ 19.1 ഓവറിൽ സൺറൈസേഴ്സ് എത്തി.

Image Credit: Instagram / sunrisershyd

നേരത്തേ പ്ലേഓഫ് ഉറപ്പിച്ച ഹൈദരാബാദിന് ഇതോടെ 17 പോയിന്റായി.28 പന്തിൽ 66 റൺസെടുത്ത അഭിഷേക് ശർമയാണ് ഹൈദരാബാദിന്റെ ടോപ് സ്കോറർ.

Image Credit: Instagram / sunrisershyd

ഹെൻറിച് ക്ലാസൻ (26 പന്തിൽ 42), നിതിഷ് കുമാര്‍ റെഡ്ഡി (25 പന്തിൽ 37), രാഹുൽ ത്രിപാഠി (18 പന്തിൽ 33) എന്നിവരും തിളങ്ങി.

Image Credit: Instagram / sunrisershyd

മറുപടി ബാറ്റിങ്ങിലെ ആദ്യ പന്തിൽ തന്നെ ഹൈദരാബാദിന് ട്രാവിസ് ഹെഡിനെ നഷ്ടമായി. അഭിഷേക് ശർമയും രാഹുൽ ത്രിപാഠിയും കൈകോർത്തതോടെ ഹൈദരാബാദ് സ്കോർ കുതിച്ചുകയറി.

Image Credit: Instagram / sunrisershyd

4 ഓവറുകളിൽ 50 പിന്നിട്ട സൺറൈസേഴ്സ്, പവർപ്ലേയിൽ അടിച്ചത് 84 റൺസ്. 33 റൺസെടുത്ത രാഹുൽ ത്രിപാഠിയെ ഹർഷൽ പട്ടേലിന്റെ പന്തിൽ അര്‍ഷ്ദീപ് സിങ് ക്യാച്ചെടുത്തു പുറത്താക്കി

Image Credit: Instagram / sunrisershyd

ഹൈദരാബാദ് സ്കോർ 200 കടന്നതിനു പിന്നാലെ ക്ലാസൻ, ഹർപ്രീത് ബ്രാറിന്റെ പന്തിൽ ബോൾഡായി.

Image Credit: Instagram / sunrisershyd

അവസാന ഓവറിൽ ഹൈദരാബാദിന് നാലു റൺസ് മാത്രമായിരുന്നു ജയിക്കാൻ വേണ്ടിയിരുന്നത്. അഥർവ ടൈഡെ എറിഞ്ഞ ആദ്യ പന്തു തന്നെ ബൗണ്ടറി കടത്തി സൻവിര്‍ സിങ് വിജയ റൺസ് കുറിച്ചു.

Image Credit: Instagram / sunrisershyd