ഹൈദരാബാദിനെ എട്ടു വിക്കറ്റിനു തകർത്തെറിഞ്ഞു കൊൽക്കത്ത

7k1g63cqm1cj0oesd1j5sdqull content-mm-mo-web-stories kolkata-knight-riders-thrashed-sunrisers-hyderabad-by-8-wickets content-mm-mo-web-stories-sports 2q7d1aqlbngtlp5t1eom9i0mp2 content-mm-mo-web-stories-sports-2024

സമ്പൂർണ ആധിപത്യം, കൊൽക്കത്ത നൈറ്റ് റൈഡേഴ്സ്– സൺറൈസേഴ്സ് ഹൈദരാബാദ് ക്വാളിഫയർ പോരാട്ടത്തെ ഇങ്ങനെ വിശേഷിപ്പിക്കാം

Image Credit: Instagram / kkriders

ബാറ്റിങ്ങിലും ബോളിങ്ങിലും ഫീൽഡിങ്ങിലും മേൽക്കൈ നിലനിർത്തിയ കൊൽക്കത്ത, ഹൈദരാബാദിനെ എട്ടു വിക്കറ്റിനു തകർത്തെറിഞ്ഞാണ് ഐപിഎല്ലിലെ നാലാം ഫൈനൽ ഉറപ്പിച്ചത്.

Image Credit: Instagram / kkriders

പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനക്കാരായിരുന്ന കൊൽക്കത്ത അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിലും ഒന്നാം നമ്പർ പ്രകടനമാണു നടത്തിയത്.

Image Credit: Instagram / kkriders

പന്തു കൊണ്ട് മിച്ചൽ സ്റ്റാർ‍ക്കും സ്പിന്നർമാരും തുടങ്ങിവച്ച ജോലി, അർധ സെഞ്ചറികളുമായി ശ്രേയസ് അയ്യരും വെങ്കടേഷ് അയ്യരും നിഷ്പ്രയാസം പൂർത്തിയാക്കി.

Image Credit: Instagram / kkriders

ട്വിസ്റ്റുകളില്ലാതിരുന്ന മത്സരം മുഴുവൻ സമയവും ഏകപക്ഷീയമായിരുന്നെന്നു പറയാം.

Image Credit: Instagram / kkriders

മുൻപ് 2012, 2014, 2021 സീസണുകളിലാണ് കൊൽക്കത്ത ഐപിഎൽ ഫൈനൽ കളിച്ചിട്ടുള്ളത്.

Image Credit: Instagram / kkriders

ആദ്യ രണ്ടു തവണയും കിരീടവുമായി മടങ്ങിയപ്പോൾ, മൂന്നാം വട്ടം ചെന്നൈ സൂപ്പർ കിങ്സിനോട് അടിപതറിയതാണു ചരിത്രം.

Image Credit: Instagram / kkriders

2014ന് ശേഷം വീണ്ടുമൊരു കിരീടം എന്ന ലക്ഷ്യം പൂർത്തിയാക്കാനുള്ള എല്ലാ കരുത്തും ഈ ടീമിനുണ്ട്.

Image Credit: Instagram / kkriders

മേയ് 26ന് ഫൈനലിൽ എതിരാളികൾ ആരായാലും കൊൽക്കത്തയെ കീഴടക്കാൻ നന്നായി വിയർക്കേണ്ടിവരും.

Image Credit: Instagram / kkriders