ട്വന്റി20 ലോകകപ്പ്; ഇന്ത്യ സെമി ഫൈനലിൽ‍

6f87i6nmgm2g1c2j55tsc9m434-list 610qro77ucn7qona5o25rnrpiu 1n84n67ajg9v0nul9ua4ms23el-list

ട്വന്റി20 ലോകകപ്പ് സൂപ്പർ 8 റൗണ്ടിൽ മൂന്നാം വിജയവുമായി ഇന്ത്യ സെമി ഫൈനലിൽ‍

Image Credit: Instagram / indiancricketteam

ഒന്നാം ഗ്രൂപ്പിൽ ആറു പോയിന്റുമായാണ് ഇന്ത്യ സെമിയിലേക്കു കുതിച്ചത്.

Image Credit: Instagram / indiancricketteam

ഇന്ത്യ ഉയർത്തിയ 206 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഓസ്ട്രേലിയയ്ക്ക് 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 181 റൺസെടുക്കാനേ സാധിച്ചുള്ളൂ.

Image Credit: Instagram / indiancricketteam

ഇന്ത്യയ്ക്ക് 24 റൺസ് വിജയം. സെമി ഫൈനലിൽ ഇംഗ്ലണ്ടാണ് ഇന്ത്യയുടെ എതിരാളികൾ. ജൂൺ 27നാണു സെമി പോരാട്ടം.

Image Credit: Instagram / indiancricketteam

സ്കോർ– ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 205, ഓസ്ട്രേലിയ 20 ഓവറിൽ ഏഴിന് 181.

Image Credit: Instagram / indiancricketteam

മറുപടി ബാറ്റിങ്ങിൽ മോശം തുടക്കമായിരുന്നു ഓസ്ട്രേലിയയ്ക്കു ലഭിച്ചത്.

Image Credit: Instagram / indiancricketteam

ട്രാവിസ് ഹെഡും മിച്ചൽ മാർഷും കൈകോർത്തതോടെ ഓസീസ് സ്കോർ ഉയർന്നു. പവർപ്ലേയിൽ ഓസ്ട്രേലിയ 65 റൺസ് അടിച്ചു. സ്കോർ 87ൽ നിൽക്കെ മിച്ചൽ മാർഷിനെ കുൽദീപ് യാദവ് മടക്കി.

Image Credit: Instagram / indiancricketteam

24 പന്തുകളിൽ ട്രാവിസ് ഹെഡ് അർധ സെഞ്ചറി തികച്ചു. 10.1 ഓവറിലാണ് (61 പന്തുകൾ) ഓസ്ട്രേലിയ 100 കടന്നത്. ഒരു സിക്സും രണ്ട് ഫോറുകളും അടിച്ച് മാക്സ്‍വെൽ മികച്ച രീതിയിൽ തുടങ്ങിയെങ്കിലും, ക്രീസിൽ അധികനേരം തുടരാനായില്ല

Image Credit: Instagram / indiancricketteam

അർഷ്ദീപിന്റെ 18–ാം ഓവറിലെ ആദ്യ പന്തിൽ മാത്യു വെയ്‍‍ഡും പുറത്തായതോടെ ഓസ്ട്രേലിയ തോൽവി ഉറപ്പിച്ച മട്ടായി. വാലറ്റം വലിയ പോരാട്ടമില്ലാതെ കീഴടങ്ങിയത് ഓസ്ട്രേലിയയ്ക്കു നിരാശയായി.

Image Credit: Instagram / indiancricketteam

ഇന്ത്യയ്ക്കായി അർഷ്ദീപ് സിങ് മൂന്നു വിക്കറ്റുകളും കുൽദീപ് യാദവ് രണ്ടു വിക്കറ്റുകളും വീഴ്ത്തി. ബുമ്രയ്ക്കും അക്ഷർ പട്ടേലിനും ഓരോ വിക്കറ്റുവീതമുണ്ട്

Image Credit: Instagram / indiancricketteam