17 വർഷം നീണ്ട സംഭവബഹുലമായ രാജ്യാന്തര കരിയർ യുറഗ്വായ് ഫുട്ബോളിലെ ഇതിഹാസ താരം ലൂയി സ്വാരെസ് അവസാനിപ്പിക്കുന്നു.
മോണ്ടെവിഡിയോയിൽ വെള്ളിയാഴ്ച പാരഗ്വായ്ക്കെതിരെ നടക്കുന്ന 2026 ലോകകപ്പ് യോഗ്യതാ മത്സരം തന്റെ അവസാനത്തേതായിരിക്കുമെന്നു മുപ്പത്തിയേഴുകാരൻ സ്വാരെസ് പ്രഖ്യാപിച്ചു.
2007ൽ രാജ്യാന്തര തലത്തിൽ അരങ്ങേറ്റം കുറിച്ച സ്വാരെസ് യുറഗ്വായ്ക്കായി 142 മത്സരങ്ങൾ കളിച്ചു;
69 ഗോളുകൾ നേടി. 2011ൽ കോപ്പ അമേരിക്ക ജേതാക്കളായ യുറഗ്വായ് ടീമിലെ മുഖ്യസാന്നിധ്യമായിരുന്ന സ്വാരെസ്
2010 ലോകകപ്പിൽ ടീമിനെ സെമി വരെയെത്തിക്കുന്നതിലും നിർണായക ശക്തിയായി.
2014 ബ്രസീൽ ലോകകപ്പിൽ ഇറ്റലി താരം ജോർജിയോ കില്ലെനിയെ കടിച്ച സംഭവത്തിലും സ്വാരെസിന് അച്ചടക്ക നടപടി നേരിടേണ്ടി വന്നു.
ഇക്കഴിഞ്ഞ കോപ്പ അമേരിക്ക ചാംപ്യൻഷിപ്പിലെ മൂന്നാം സ്ഥാന മത്സരത്തിൽ കാനഡയ്ക്കെതിരെ ഇൻജറി ടൈമിൽ വിജയഗോൾ നേടി.