ആധാർ കാർഡിലെ വിവരങ്ങൾ എങ്ങനെ മാറ്റാം?

https-www-manoramaonline-com-web-stories-technology web-stories 2f3p7vfsnmlm3k4fk7miphro39 5lb7of49ao4ldgtne4bu3hdg04

ആധാർ കാർഡിലെ വിലാസവും മറ്റ് വിശദാംശങ്ങളും മാറ്റാൻ യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ) ഉപയോക്താക്കളെ അനുവദിക്കുന്നു.

ആധാർ കാർഡിലെ തെറ്റായ വിലാസം ഓൺലൈനിൽ മാറ്റാം. uidai.gov.in എന്ന UIDAI വെബ്‌സൈറ്റിലേക്ക് പോകുക

ഡ്രോപ്പ്-ഡൗൺ മെനുവിൽ 'എന്റെ ആധാർ' തിരഞ്ഞെടുക്കുക. ഡ്രോപ്പ്-ഡൗൺ മെനുവിൽ നിന്ന് 'ഡെമോഗ്രാഫിക്സ് ഡേറ്റ ഓൺലൈനായി അപ്ഡേറ്റ് ചെയ്യുക' ഓപ്ഷൻ എടുക്കുക

'Proceed to Update Aadhaar'ൽ ക്ലിക്ക് ചെയ്ത് പ്രസക്തമായ വിവരങ്ങൾ പൂരിപ്പിക്കുക. ആധാർ നമ്പറും ക്യാപ്‌ചയും നൽകണം

തുടർന്ന്, റജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് അയയ്ക്കുന്ന OTP ഓപ്ഷൻ തിരഞ്ഞെടുക്കണം. 6 അക്ക OTP നൽകി എന്റർ ക്ലിക്കുചെയ്യുക

ഡെമോഗ്രാഫിക് ഡേറ്റ ഓപ്ഷനിൽ പ്രസക്തമായ വിവരങ്ങൾ നൽകുക. എല്ലാ ഫീൽഡുകളും പൂർത്തിയാക്കിയാൽ, പ്രൊസീഡ് ഓപ്ഷൻ തിരഞ്ഞെടുക്കുക

വിലാസത്തിന്റെ പ്രൂഫ് പോലുള്ള സ്ഥിരീകരണ രേഖകളുടെ സ്കാൻ ചെയ്ത പകർപ്പുകൾ അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്

UIDAI ഇപ്പോൾ URN ആപ്ലിക്കേഷൻ നമ്പർ നൽകും, ഇതിലൂടെ അപ്‌ഡേറ്റിന്റെ നില പരിശോധിക്കാം

പിന്നീട് UIDAI വെബ്‌സൈറ്റിൽ നിന്ന് അപ്‌ഡേറ്റ് ചെയ്ത ആധാർ കാർഡ് ഡൗൺലോഡ് ചെയ്യാൻ കഴിയും

WEBSTORIES