എഐ പറയുന്നതെല്ലാം വിശ്വസിക്കരുത്; ചാറ്റ് ജിപിടിക്കുമുണ്ട് ‘ഡാർക്ക് സൈഡ് : പ്രവീൺ ജയകുമാർ

content-mm-mo-web-stories techspectations-2023-digital-summit-discussion-on-artificial-intelligence 61k1afoe463n09hp56vk06dp4k content-mm-mo-web-stories-technology-2023 59t6pma14cnrct1l0mebsqllvm content-mm-mo-web-stories-technology

നിർമിത ബുദ്ധി സംവിധാനം ഉത്തരവാദിത്തത്തോടെയുള്ളതായിരിക്കണമെന്ന് ആമസോൺ വെബ് സർവീസ് സീനിയർ മാനേജർ പ്രവീൺ ജയകുമാർ

ഡിജിറ്റൽ ലോകത്തെ അനന്ത സാധ്യതകളും അനുബന്ധ വിഷയങ്ങളും ചർച്ച ചെയ്യപ്പെടുന്ന ടെക്സ്പെക്ടേഷന്‍സ് 2023 ൽ ‘എഐയും ബിസിനസ് ഇന്റലിജൻസും’ എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മെഷീൻ ലേണിങ്ങിലെ മാതൃകകൾ മനസ്സിലാക്കുകയെന്നതാണ് പ്രധാനം. വിപണിയെ മനസ്സിലാക്കുകയെന്നതാണ് അടുത്തത്. പക്ഷേ മെഷീൻ ലേണിങ്ങിനും അതിന്റേതായ പരിമിതികളുണ്ട്.

മെഷീൻ ലേണിങ് മേഖലയിൽ സർക്കാരിന്റെ ഉൾപ്പെടെ ഒട്ടേറെ നിയന്ത്രണങ്ങളുണ്ട്. ഇക്കാര്യങ്ങളെല്ലാം ആർടിഫിഷ്യൽ ഇന്റലിജൻസ് മേഖലയും മനസ്സിലാക്കണമെന്നും പ്രവീൺ ജയകുമാർ പറഞ്ഞു.