കേരളത്തിൽ നിന്നുയരുന്ന സ്റ്റാർട്ടപ്പുകൾ

1pf9a59kqktggp7pufrnbk0c27 content-mm-mo-web-stories techspectations-2023-digital-summit-kerala-discussion-on-startup content-mm-mo-web-stories-technology-2023 content-mm-mo-web-stories-technology 39s65t0mji80l77m2ak6c5889i

ഒരു ബിസിനസുകാരനാകാന്‍ തീരുമാനിച്ചപ്പോള്‍ ഇന്ത്യ കേന്ദ്രമായി ആഗോള ശ്രദ്ധ നേടുന്ന ഒരു ബ്രാന്‍ഡ് സ്ഥാപിക്കുക എന്നതായിരുന്നു ലക്ഷ്യമെന്ന് വാൻ മൊബിലിറ്റി സിഇഒ ജിത്തു സുകുമാരൻ നായർ‌.

മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ടെക്സ്പെക്‌ടേഷന്‍സ് ഡിജിറ്റൽ ഉച്ചകോടിയിലെ ‘കേരളത്തിൽനിന്നുയരുന്ന സ്റ്റാർട്ടപ്പുകൾ’ എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയാിരുന്നു അദ്ദേഹം.

സംരംഭകനെന്ന നിലയിൽ ഒട്ടേറെ പ്രശ്നങ്ങൾ നേരിട്ടിട്ടുണ്ട്. ഒരു ഉൽപന്നം തയാറാക്കുമ്പോൾ ഫണ്ട് ഒരുക്കണമെന്നതുൾപ്പെടെയുള്ള വെല്ലുവിളിയുണ്ട്.

കുട്ടികള്‍ക്ക് കൂടുതല്‍ അര്‍ഥവത്തായ രീതിയില്‍ വിദ്യാഭ്യാസം നല്‍കുന്നത് എങ്ങനെയാണ് എന്ന ചോദ്യത്തിന് ഉത്തരം കാണാന്‍ ശ്രമിച്ചതിന്റെ ഫലമാണ് ടോട്ടോ ലേണിങ് കമ്പനി എന്ന് ടോട്ടോ ലേണിങ് സ്ഥാപകനും സിഇഒയുമായ ജോഫിൻ ജോസഫ്.

വെറുതെ പുസ്തകത്തിലെ കാര്യങ്ങള്‍ പഠപ്പിക്കുന്നതിനു പകരം കുട്ടി ആര്‍ജിക്കേണ്ട കഴിവുകളെ വളര്‍ത്തിയെടുക്കാനുള്ള ശ്രമവും ടോട്ടോ ലേണിങ്ങിന്റെ പദ്ധതിയില്‍ പെടും.’’ ജോഫിൻ ജോസഫ് പറഞ്ഞു