സംരംഭം വളരാൻ പണത്തിനും സാങ്കേതികതയ്ക്കുമൊപ്പം ജന പിന്തുണയും പ്രധാനം: ടോം ജോസഫ്

content-mm-mo-web-stories 1kp3vkkpcpg51qlhttavkf92jg 47n5sg2hc9992qppet3uiabp10 content-mm-mo-web-stories-technology-2023 content-mm-mo-web-stories-technology techspectations-2023-digital-summit-kerala0

ഒരു സംരംഭം വളരാൻ പണവും സാങ്കേതികതയും നമ്മെ സഹായിക്കുമെങ്കിലും ഒപ്പമുള്ളവരുടെയും ജനത്തിന്റെയും പിന്തുണയാണ് ഏറ്റവും പ്രധാനപ്പെട്ടതെന്ന് ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്സിറ്റി ന്യൂ ഇനിഷ്യേറ്റീവ് ഡയറക്ടർ ഡോ. ടോം ജോസഫ് പറഞ്ഞു.

പുതിയ കാലത്ത് മനുഷ്യൻ മെഷീൻ വൽകൃത മനുഷ്യനായി മാറും, ഡോ. ടോം ജോസഫ് പറഞ്ഞു.

2021ല്‍ ആണ് യുണൈറ്റഡ് സ്‌കില്‍സ് ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ (യുഎസ്ഡിസി) തുടങ്ങുന്നത്. ഓണ്‍ലൈന്‍ വഴി ഒരു ഡിഗ്രി എന്ന സ്വപ്‌നം സാക്ഷാത്കരിക്കാന്‍ വിദ്യാർഥികളെ സഹായിക്കുന്ന കമ്പനിയാണ് യുഎസ്ഡിസി.

വിവിധ വിഷയങ്ങളിലായി അണ്ടര്‍ഗ്രാജുവേറ്റ്, പോസ്റ്റ്ഗ്രാജുവേറ്റ് കോഴ്‌സുകള്‍ നടത്തുന്നുണ്ട്. ഏകദേശം 40,000ലേറെ കുട്ടികളാണ് ഇത്തരം കോഴ്‌സുകളുടെ ഗുണഭോക്താക്കള്‍

മനോരമ ഓൺലൈൻ സംഘടിപ്പിക്കുന്ന ടെക്സ്പെക്‌ടേഷന്‍സ് ഡിജിറ്റൽ ഉച്ചകോടിയിലെ ‘കേരളത്തിൽനിന്നുയരുന്ന സ്റ്റാർട്ടപ്പുകൾ’ എന്ന പാനൽ ചർച്ചയിൽ സംസാരിക്കുകയാിരുന്നു അദ്ദേഹം.