ഇന്ത്യയിൽ നിരോധിച്ചത് 4,597,400 വാട്സാപ് അക്കൗണ്ടുകൾ

content-mm-mo-web-stories 5gkhhasjo5032iqtas03v7tbm1 whatsapp-banned-over-45-lakh-accounts 4ul2p1iggpdl0tggp42kphr62h content-mm-mo-web-stories-technology-2023 content-mm-mo-web-stories-technology

2023 ഫെബ്രുവരിയിലെ കണക്കുകൾ പ്രകാരം ഇന്ത്യയിൽ 4,597,400 അക്കൗണ്ടുകൾ നിരോധിച്ചതായി മെറ്റായുടെ ഉടമസ്ഥതയിലുള്ള വാട്സാപ് അറിയിച്ചു

ജനുവരിയിൽ 29 ലക്ഷവും ഡിസംബറിലും നവംബറിലും ഏകദേശം 37 ലക്ഷം അക്കൗണ്ടുകളും നിരോധിച്ചിരുന്നു

രാജ്യത്ത് ഏകദേശം 50 കോടി ഉപയോക്താക്കളുള്ള വാട്സാപ്പിന് ഫെബ്രുവരിയിൽ ഇന്ത്യയിൽ നിന്ന് 2804 പരാതികൾ ലഭിക്കുകയും ഇതിൽ 495 കേസിൽ നടപടി സ്വീകരിക്കുകയും ചെയ്തു

‘റിപ്പോർട്ട്’ ഫീച്ചറിലൂടെ ഉപയോക്താക്കളിൽ നിന്ന് ലഭിച്ച ‘നെഗറ്റീവ് ഫീഡ്‌ബാക്കിനുള്ള’ പ്രതികരണമായും അക്കൗണ്ടുകൾ ബ്ലോക്ക് ചെയ്തിട്ടുണ്ടെന്ന് വാട്സാപ്

പുതുക്കിയ ഐടി നിയമങ്ങൾ പ്രകാരം, 50 ലക്ഷത്തിലധികം ഉപയോക്താക്കളുള്ള പ്രധാന ഡിജിറ്റൽ, സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ പ്രതിമാസ റിപ്പോർട്ടുകൾ പ്രസിദ്ധീകരിക്കേണ്ടതുണ്ട്.