വണ്ടർലസ്റ്റിനു ശേഷം 'സ്‌കേറി ഫാസ്റ്റ് '

content-mm-mo-web-stories 5leh1hdtdcdi08ji16gfoin4v6 64tq39985s6pg7vs5uorv51mvp apple-scary-fast-event content-mm-mo-web-stories-technology-2023 content-mm-mo-web-stories-technology

ഒക്ടോബര്‍ 30ന് സ്‌കേറി ഫാസ്റ്റ് എന്ന പേരില്‍ ആപ്പിള്‍ ഇവന്റ് പ്രഖ്യാപിച്ച് ആപ്പിള്‍..

പുതിയ ഐമാക്, മാക്ബുക്ക് മോഡലുകള്‍ ആപ്പിള്‍ പുറത്തിറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആപ്പിള്‍ ഡോട്ട് കോമിലും യുട്യൂബിലും തല്‍സമയം വെര്‍ച്വല്‍ ഇവന്റായി നടത്തും

ഒക്ടോബര്‍ 30ന് പസഫിക് സമയം വൈകീട്ട് അഞ്ചിനാണ്(ഇന്ത്യയില്‍ ഒക്ടോബര്‍ 31ന് രാവിലെ 05.30) നടക്കുന്നത്.

കഴിഞ്ഞ സെപ്തംബറില്‍ വണ്ടര്‍ ലസ്റ്റ് എന്ന പേരില്‍ ആപ്പിള്‍ ഇവന്റ് നടന്നിരുന്നു.

പുതിയ ഐഫോണ്‍ 15 ഉം ആപ്പിള്‍ വാച്ചും എയര്‍ പോഡ്‌സ് പ്രോയും യുഎസ്ബി സി ചാര്‍ജിങ് കെയ്‌സുമാണ് ഇതില്‍ പ്രധാനമായും അവതരിപ്പിച്ചത്.

എന്തൊക്കെയാണ് ആപ്പിള്‍ അവതരിപ്പിക്കുക എന്നതു സംബന്ധിച്ച് ഊഹങ്ങള്‍ മാത്രമാണ് ഇപ്പോഴുള്ളത്.