വട്ടം വരച്ച് എന്തും കണ്ടെത്താം!

1p4h1b8qbgsfb44pptt05bm2up content-mm-mo-web-stories content-mm-mo-web-stories-technology 7a7s3t4hjv3uinu2tihegbenus content-mm-mo-web-stories-technology-2024 circle-to-search

ഗൂഗിള്‍ അടക്കമുള്ള ഇന്റര്‍നെറ്റ് സേര്‍ച് എഞ്ചിനുകളില്‍ ആളുകള്‍ പൊതുവെ വേണ്ട കാര്യങ്ങള്‍ ടൈപ് ചെയ്താണ് സേര്‍ച്ച് ചെയ്യുന്നത്

മൊബൈല്‍ സേര്‍ച്ചില്‍ പുതിയൊരു സാധ്യത ഗൂഗിള്‍ അവതരിപ്പിച്ചിരുന്നു-സർക്കിൾ ടു സേര്‍ച്

നിലവില്‍ പിക്‌സല്‍ 8 സീരിസിലും, സാംസങ് ഗ്യാലക്‌സി എസ്24 സീരിസിലും മാത്രമാണ് ലഭ്യമാക്കിയിരിക്കുന്നത്

അധികം താമസിയാതെ മറ്റു പ്രീമിയം ഫോണുകളിലും ഈ ഫീച്ചര്‍ ലഭ്യമാക്കും എന്ന് ഗൂഗിള്‍ അറിയിച്ചിരിക്കുകയുമാണ്.

ഫോണില്‍ ഒരു ചിത്രം കാണുന്നു എന്നിരിക്കട്ടെ. ഉദാഹരണത്തിന്, ഒരാള്‍ അണിഞ്ഞിരിക്കുന്ന ഒരു ഷൂവിന്റെ ചിത്രം. അതിനു ചുറ്റും കൈവിരല്‍ ഉപയോഗിച്ച് ഒരു വട്ടം വരച്ചാല്‍ സമാനമായ മോഡലുകളെല്ലാം കാണിച്ചു തരും

അതേസമയം, പേര് ഇങ്ങനെയാണെങ്കിലും ചുറ്റും 'വട്ടം' തന്നെ വരയ്ക്കണമെന്നില്ല. ചിത്രത്തില്‍ കാണുന്ന വസ്തു മുഴുവന്‍ കൈവിരല്‍ ഉപയോഗിച്ച് സ്പര്‍ശിച്ച് ഹൈലൈറ്റ് ചെയ്യുകയോ അതിനു മുകളില്‍ 'കുത്തിവരയ്ക്കുകയോ' ചെയ്തും തിരഞ്ഞെടുക്കാം