ഫോൺ വെള്ളത്തിൽ വിണോ?, ഉണങ്ങാന്‍ അരിയിൽ ഇടരുതേ

7ahiuelfdf21lfonpnvbs94oa7 content-mm-mo-web-stories phone-hack h51j9td3h70cltkg3lm12637q content-mm-mo-web-stories-technology content-mm-mo-web-stories-technology-2024

ഫോണുകള്‍ വെള്ളത്തിൽ വീഴുന്നത് അത്യന്തം നിർഭാഗ്യകരമാണ്

ഫോണുകൾ വെള്ളത്തിൽ വീഴുമ്പോൾ അരിയിൽ ഇടുന്നത് പലരും ചെയ്യാറുള്ള കാര്യമാണ്.

വെള്ളത്തിൽ വീണ ഫോണ്‍ എന്തുചെയ്യണമെന്ന് അറിയാതെ ഓണാക്കി പ്രവർത്തിപ്പിക്കാൻ ശ്രമിച്ചാൽ ചിലപ്പോൾ അത് ഉപയോഗശൂന്യമായേക്കാം.

ഐഫോൺ അരി ചാക്കിൽ പൂഴ്ത്തി വെക്കരുതെന്ന് പറയുകയാണ് ആപ്പിൾ.

ചെറിയ കണികകൾ ഫോണിന് കൂടുതൽ കേടുപാടുകൾ വരുത്തുന്നതിനും കാരണമാകും.

ഫോണ്‍ ഉണക്കാന്‍ ഹെയര്‍ ഡ്രയറുകള്‍, കംപ്രസ്ഡ് എയര്‍ ബ്ലോവറുകള്‍ പോലുള്ളവ ഉപയോഗിക്കരുതെന്നും ഐഫോൺ പറയുന്നു.

ജലാംശം കളയാന്‍ ഫോണിന്റെ ചാർജിങ് പോർട്ടിലേക്ക് പേപ്പര്‍ ടവലോ, കോട്ടണ്‍ ബഡോ തിരുകിക്കയറ്റരുതെന്നും, ഈര്‍പ്പം ഉണങ്ങുന്നത് വരെ കാത്തിരിക്കാനുമാണ് ഉപഭോക്താക്കളോട് ആപ്പിൾ ആവശ്യപ്പെടുന്നത്.