കാലിക്കറ്റ് ഇന്നവേഷൻ ആൻഡ് ടെക്നോളജി ഇനിഷ്യേറ്റീവ് (സിഐടിഐ) കോഴിക്കോടു കാലിക്കറ്റ് ട്രേഡ് സെന്ററിൽ ആരംഭിച്ച കേരള ടെക്നോളജി എക്സ്പോ കെടിഎക്സ് ഗ്ലോബൽവേവ് 2024 മന്ത്രി പി.എ.മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു.
മലബാർ ചേംബർ ഓഫ് കൊമേഴ്സിന്റെ നേതൃത്വത്തിൽ ഐഐഎം, എൻഐടി തുടങ്ങി ഒൻപത് സ്ഥാപനങ്ങളുടെ സഹകരണത്തോടെ ആരംഭിച്ച കൂട്ടായ്മയാണ് കാലിക്കറ്റ് ഇന്നൊവേഷൻ ആൻഡ് ടെക്നോജളി ഇനിഷ്യേറ്റീവ് (സിറ്റി 2.0). ഫെബ്രുവരി 29 മുതൽ മാർച്ച് രണ്ട് വരെ കാലിക്കറ്റ് ട്രേഡ് സെന്ററിലാണ് എക്സ്പോ നടക്കുന്നത്.
സാങ്കേതിക വിദ്യയുടെ അനന്ത സാധ്യതകൾ നേരിട്ടറിയാൻ അവസരം ഒരുക്കി കെടിഎക്സ് (കേരള ടെക്നോളജി എക്സ്പോ).
സാങ്കേതിക വിദ്യയുമായി ബന്ധപ്പെട്ട് മലബാറിൽ വളർന്നുവരുന്ന സ്ഥാപനങ്ങളുടെയും ആശയങ്ങളുടെയും വാർഷിക പ്രദർശനമാണ് കെടിഎക്സ്.
നൂതന സാങ്കേതിക വിദ്യകളായ നിർമിത ബുദ്ധി, ഇൻഡസ്ട്രി ക്ലൗഡ്, എആർ/ വിആർ, മെറ്റാവേഴ്സ്, ഹാർഡ്‌വേർ ആൻഡ് റോബോട്ടിക്സ് തുടങ്ങിയവയെക്കുറിച്ചെല്ലാം നേരിട്ട് അറിയാൻ കെടിഎക്സ് അവസരം ഒരുക്കിയിട്ടുണ്ട്.
പുതിയ സംരംഭങ്ങളെ പരിചയപ്പെടാനും തൊഴിൽ സാധ്യതകൾ മനസ്സിലാക്കാനും കെടിഎക്സ് വേദിയൊരുക്കിയിരിക്കുന്നു.
സാങ്കേതിക വിദ്യ മറ്റ് രാജ്യങ്ങളുമായി പങ്കുവയ്ക്കുന്നതിനുള്ള അവസരവും ഇവിടെ ഒരുക്കിയിട്ടുണ്ട്.