വാട്സാപ് സന്ദേശം കൂടുതൽ സ്റ്റൈലാക്കാം

37u1e17j164nsjq53soh9tepe8 61h3pvo8ans5dpe1qc7l7i3g20 content-mm-mo-web-stories whatsapp-new-updates content-mm-mo-web-stories-technology content-mm-mo-web-stories-technology-2024

ആരെയും ആകര്‍ഷിക്കാന്‍ പോന്ന 7 വാട്‌സാപ്പ് ടെക്സ്റ്റിങ് എളുപ്പവഴികളെക്കുറിച്ചാണ് ഇനി പറയുന്നത്.

Image Credit: Canva

അസ്ട്രിക്(*) ചിഹ്നം തുടക്കത്തിലും അവസാനത്തിലും ഇട്ടുകൊടുത്താല്‍ മതി ടെക്സ്റ്റ് ബോള്‍ഡായിക്കോളും.

Image Credit: Canva

സന്ദേശങ്ങളില്‍ ചിലഭാഗങ്ങള്‍ ഇറ്റാലിക്കായി അയച്ചാല്‍ നന്നായിരിക്കുമെന്ന് തോന്നിയിട്ടുണ്ടോ? അതിനും വഴിയുണ്ട്. അണ്ടര്‍സ്‌കോര്‍(_) ചിഹ്നം ഇറ്റാലിക്കായി കാണിക്കേണ്ട ടെക്‌സ്റ്റിന്റെ തുടക്കത്തിലും അവസാനത്തിലും ഇട്ടുകൊടുത്താല്‍ മതിയാവും.

മോണോസ്‌പേസ് ഫോണ്ടിനെ വാട്‌സാപ്പ് സപ്പോര്‍ട്ടു ചെയ്യുന്നുണ്ട്. അത് തെരഞ്ഞെടുക്കലാവട്ടെ വളരെയെളുപ്പവും.

Image Credit: Canva

ലോങ്ടാപ്പ് കൊടുത്ത് മുകളിലെ > ആരോ ചിഹ്നം വഴി അപ്പുറത്തേക്കു പോയി നോക്കിയാല്‍ മോണോസ്‌പേസ് എന്ന ഓപ്ഷന്‍ കാണാനാവും.

അയക്കുന്ന അക്ഷരങ്ങള്‍ നടുവില്‍ വെട്ടിക്കൊണ്ട് വേണമെങ്കില്‍(സ്‌ട്രൈക്ക് ത്രൂ) അതിനും വഴിയുണ്ട്. നേരത്തെ പറഞ്ഞതു പോലെ ടെക്‌സ്റ്റില്‍ ലോങ് ടാപ്പ് ചെയ്ത് മുകളിലെ > ചിഹ്നം വഴി കൂടുതല്‍ ഓപ്ഷനുകള്‍ തെരഞ്ഞെടുക്കണം.

Image Credit: Canva

സ്‌ട്രൈക്ക് ത്രൂ എന്ന ഓപ്ഷന്‍ കാണാനാവും. അതല്ലെങ്കില്‍ ടെക്സ്റ്റിന്റെ മുന്നിലും പിന്നിലും ~ ചിഹ്നം ഇട്ടാല്‍ മതിയാവും.

Image Credit: Canva

വാട്‌സ്ആപ്പ് സന്ദേശങ്ങളുടെ ഫോണ്ട് സൈസ് മാറ്റാന്‍ സെറ്റിങ്‌സ്>ചാറ്റ്‌സ്>ഫോണ്ട് സൈസ് എന്ന വഴിയിലൂടെ പോയാല്‍ മതിയാവും. സ്‌മോള്‍, മീഡിയം, ലാര്‍ജ് എന്നിങ്ങനെ മൂന്നു ഫോണ്ട് സൈസുകള്‍ ലഭ്യമാണ്.

Image Credit: Canva

വാട്‌സാപ്പിലെ ടെക്സ്റ്റ് സന്ദേശങ്ങളുടെ നിറം മാറ്റാനും സ്‌റ്റൈലിഷാക്കാനും സാധിക്കും. ഇതിന് ആന്‍ഡ്രോയിഡില്‍ ബ്ലൂവേഡ്‌സ് ആപ്പ് ഡൗണ്‍ലോഡു ചെയ്താല്‍ മതി.