ആവശ്യമില്ലാത്ത പെയ്ഡ് സബ്സ്ക്രിപ്ഷൻ ഒഴിവാക്കാം

content-mm-mo-web-stories 7adaqkigc3l7b1kcq84m8dgbnd paid-sub-removal content-mm-mo-web-stories-technology content-mm-mo-web-stories-technology-2024 6r5idr0cl2nqnrdqsfks3a3im8

ആപ്ലിക്കേഷനുകളുടെ ഫ്രീ ട്രയല്‍ എന്ന കെണിയില്‍ വീഴാത്തവര്‍ അധികം പേരുണ്ടാവില്ല..

Image Credit: Canva

ഒന്നോ രണ്ടോ ക്ലിക്കില്‍ ഫ്രീ ട്രയല്‍ സാധ്യമാവുമെങ്കിലും അത്ര എളുപ്പമല്ല സബ്‌സ്‌ക്രിബ്ഷന്‍ ഒഴിവാക്കുന്നത്.

Image Credit: Canva

എങ്കിലും അല്‍പസമയം ഇതിനായി നീക്കിവെച്ച് പടിപടിയായി പഠിച്ചെടുക്കാവുന്നതേയുള്ളൂ.

Image Credit: Canva

ഗൂഗിള്‍ പ്ലേസ്റ്റോറില്‍ പോകണം. സ്‌ക്രീനിന്റെ വലതുവശത്തെ മുകള്‍ ഭാഗത്തായി നിങ്ങളുടെ അക്കൗണ്ടിന്റെ പ്രൊഫൈല്‍ ചിത്രം കാണാം. അതില്‍ ക്ലിക്കു ചെയ്ത് അക്കൗണ്ട് ഓപ്ഷന്‍സ് ആന്‍ഡ് ഇന്‍ഫോ തെരഞ്ഞെടുക്കുക.

Image Credit: Canva

മെനുവിലെത്തിക്കഴിഞ്ഞാല്‍ കൂട്ടത്തില്‍ നിന്നും പേമെന്റ്‌സ് ആന്‍ഡ് സബ്‌സ്‌ക്രിബ്ഷന്‍സ് ക്ലിക്കു ചെയ്യുക. വീണ്ടും സബ്‌സ്‌ക്രിബ്ഷന്‍ തെളിയുമ്പോള്‍ അതില്‍ ക്ലിക്കു ചെയ്യുക.

ഇവിടെ നിങ്ങള്‍ക്ക് ആക്ടീവായ സബ്‌സ്‌ക്രിബ്ഷനുകള്‍ കാണാനാവും. ഇതില്‍ ഏതിന്റെ സബ്‌സ്‌ക്രിബ്ഷനാണോ ഒഴിവാക്കേണ്ടത് അതില്‍ ക്ലിക്കു ചെയ്യുക. ശേഷം ക്യാന്‍സല്‍ സബ്‌സ്‌ക്രിബ്ഷന്‍ കൂടി തെരഞ്ഞെടുക്കണം.