സൂര്യഗ്രഹണം; ഇങ്ങനെ കാണാം

37nmc92lbphoo9eosno78v4unu content-mm-mo-web-stories 155n9fqjdoh18b5jkq0nhmjonq content-mm-mo-web-stories-technology content-mm-mo-web-stories-technology-2024 solar-eclipse-2024-google

വളരെ അപൂര്‍വമായ അനുഭവമായിരിക്കും ഏപ്രില്‍ എട്ടിനുള്ള സമ്പൂര്‍ണ സൂര്യഗ്രഹണമെന്ന് ഗവേഷകര്‍ കരുതുന്നു. പക്ഷേ ഇന്ത്യ അടക്കം മിക്ക ഏഷ്യന്‍ രാജ്യങ്ങളിലും ഇത് കാണാനാകില്ല

Image Credit: Canva

അമേരിക്ക, മെക്‌സിക്കോ, കാനഡ തുടങ്ങിയ വടക്കനമേരിക്കന്‍ രാജ്യങ്ങളില്‍ സമ്പൂര്‍ണ സൂര്യഗ്രഹണം ദര്‍ശിക്കാമെന്നാണ് പറയുന്നതെങ്കിലും അതും പൂര്‍ണമായും ശരിയല്ല.

Image Credit: Image: Canva

അമേരിക്കയില്‍ ടെക്‌സസ് മുതല്‍ മെയ്ന്‍ വരെയുള്ള സംസ്ഥാനങ്ങളിൽ പൂര്‍ണ സൂര്യഗ്രഹണം തന്നെ ആയിരിക്കും കാണാനാകുക.

അമേരിക്കയിലെ മറ്റിടങ്ങള്‍, ചില കരീബിയന്‍ രാജ്യങ്ങള്‍, കൊളംബിയ, വെനസ്വേല, സ്‌പെയിൻ, ബ്രിട്ടൻ, പോര്‍ച്ചുഗല്‍, ഐസ്‌ലൻഡ് തുടങ്ങിയ രാജ്യങ്ങളില്‍ ഭാഗിക സൂര്യഗ്രഹണം ദര്‍ശിക്കാം. അപ്പോള്‍ ഇന്ത്യയിലിരുന്ന് ഈ ഗ്രഹണം എങ്ങനെ കാണാം? വഴിയുണ്ട്.

നാസ വിപുലമായ പല മുന്നൊരുക്കങ്ങളും നടത്തിയിട്ടുണ്ട്. ‌‌അതിലൊന്നാണ് തത്സമയ ഓണ്‍ലൈൻ സ്ട്രീമിങ്. മൂന്നു മണിക്കൂര്‍ നേരത്തേക്ക് നിരവധി വടക്കനമേരിക്കന്‍ പ്രദേശങ്ങളില്‍ നിന്നുള്ള ഫുട്ടേജ് നാസ തത്സമയം സംപ്രേക്ഷണം ചെയ്യും.

ഏപ്രില്‍ 8 ന് ഇന്ത്യന്‍ സമയം രാത്രി 9.13 മുതല്‍ ഏപ്രില്‍ 9 വെളുപ്പിന് 2.22 വരെയാണ് വിവിധ ഇടങ്ങളില്‍ ഗ്രഹണം ദൃശ്യമാകുന്നത്.

ഗൂഗിളിന്റെ സേർച്ച് ബാറില്‍ സോളാർ എക്ലിപ്സ് എന്നു സെർച്ച് ചെയ്യുന്നവർക്ക് സൂര്യഗ്രഹണത്തിന്റെ മനോഹരമായ ദൃശ്യം കാണാൻ സാധിക്കും.