മലർ മിസ് വീണ്ടും വരുന്നു, പാഠങ്ങൾ പഠിപ്പിക്കാൻ

malar-miss-ai content-mm-mo-web-stories 39lp5bgure49ru1qn12t0p5rs7 3s4h2sqntrfm0v4hgughvv1reb content-mm-mo-web-stories-technology content-mm-mo-web-stories-technology-2024

മലർ മിസ്...പ്രേമം എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെ മലയാളികളുടെ മനസ്സിൽ കയറിയ അധ്യാപിക. തമിഴ്നാട്ടിലും ഈ സിനിമ വൻവിജയമാകുകയും മലരിനെ പ്രേക്ഷകർ ഏറ്റെടുക്കുകയും ചെയ്തു. സായ് പല്ലവിയാണ് ആ കഥാപാത്രമായി അഭിനയിച്ചത്.ഇപ്പോഴിതാ മറ്റൊരു മലർ മിസ്, ചെന്നൈയിൽ നിന്ന് വന്നിരിക്കുന്നു

Image Credit: Canva

സാരിയും സ്വർണാഭരണങ്ങളും അണിഞ്ഞുനിൽക്കുന്ന അതിസുന്ദരിയായ ഈ അധ്യാപിക പക്ഷേ മനുഷ്യസ്ത്രീയല്ല...സംഭവം ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആണ്...എഐ.

Image Credit: Canva

ലോകത്തെ ആദ്യത്തെ എഐ പ്രഫസർ എന്ന അവകാശവാദത്തോടെയാണ് മലരിന്റെ വരവ്.

Image Credit: Canva

തമിഴ്നാട്ടിലെ പ്രമുഖ സർവകലാശാലയായ അണ്ണാ യൂണിവേഴ്സിറ്റിയുടെ സിലബസ് മൊത്തം മലർ അരച്ചുകലക്കിക്കുടിച്ചിട്ടുണ്ട്.

Image Credit: Canva

വിദ്യാർഥികൾക്ക് മലരിൽ നിന്ന് വാട്സാപ് വഴി പഠിക്കാം, വിവിധ എൻജിനീയറിങ് വിഷയങ്ങളിൽ.മറ്റു പ്ലാറ്റ്ഫോമുകളൊന്നും ഉപയോഗിക്കേണ്ട ആവശ്യമില്ലാതെ തന്നെ വാട്സാപ്പിലൂടെ പാഠങ്ങൾ പഠിക്കാം എന്നതാണ് മലർ എഐ മുന്നോട്ടുവയ്ക്കുന്ന ഗുണം.

Image Credit: Canva

100 വിദ്യാർഥികളിൽ നടത്തിയ അഭിപ്രായസർവേയ്ക്ക് ശേഷമാണ് വാട്സാപ്പിലൂടെ പാഠങ്ങൾ എന്ന തീരുമാനത്തിലേക്ക് മലരിന്റെ നിർമാണക്കമ്പനിയായ ഹായ്‌വ് എത്തിയത്.

Image Credit: Canva

അർജുൻ റെഡ്ഡി, ദീപിക ലോകനാഥൻ എന്നിവരാണ് ഹായ്‌വ് സ്റ്റാർട്ടപ്പിനു പിന്നിൽ.