ഡീലീറ്റടിച്ച ഫോട്ടോകളെല്ലാം ഫോണിൽ തിരിച്ചെത്തുന്നു

content-mm-mo-web-stories iphone-delete-photos 582tko4t1u9r5ue1c1pghf6djd 4ul5p8i6lk30mjpvn4528r7cuj content-mm-mo-web-stories-technology content-mm-mo-web-stories-technology-2024

3 വർഷം മുൻപ് ഡിലീറ്റ് ചെയ്ത ഫോട്ടോകൾ വരെ ഫോണിൽ തിരികെയെത്തുന്നതായി ഉപയോക്താക്കള്‍

Image Credit: Canva

ആപ്പിൾ അവതരിപ്പിച്ച പുതിയ ഫീച്ചറുകളൊന്നും അല്ല, ഐഒഎസ് 17.5 അപ്ഡേറ്റിനു ശേഷം ചില ഐഫോൺ ഉപയോക്താക്കൾ കിട്ടിയ 'പണിയാണ്' ആശങ്കയിലാക്കിയിരിക്കുന്നത്.

വളരെക്കാലം മുൻപ് കളഞ്ഞ ഫോട്ടോകളെല്ലാം ഫോണില്‍ വീണ്ടും കണ്ടതോടെ ആകെ അമ്പരന്നു.

Image Credit: Canva

റിസെന്റിലി ഡിലീറ്റഡ് എന്ന ഫയലിൽ അടുത്തിടെ നീക്കിയ ഫോട്ടോകളെല്ലാം ആപ്പിൾ 30 ദിവസത്തേക്ക് സൂക്ഷിക്കാറുണ്ട്. അതിനുശേഷം പെർമെനന്റായി ഡിലീറ്റ് ചെയ്യപ്പെടുമെന്നാണ് പറയുന്നത്.

Image Credit: Canva

3 വർഷത്തിനുശേഷവും തിരിച്ചെത്തിയതോടെ ഈ ഫോട്ടോകളൊന്നും യഥാർഥത്തിൽ ആപ്പിൾ ഇല്ലാതാക്കുന്നില്ലേയെന്ന സ്വകാര്യത ആശങ്കകളും ഉപയോക്താക്കൾ ഉയർത്തുന്നു.

Image Credit: Canva

അടുത്തിടെ ഐക്ലൗഡിൽ അപ്​ലോഡ് ചെയ്ത ചിത്രങ്ങളെന്ന ടാഗോടെ നാലോളം ചിത്രങ്ങൾ ഗാലറിയിലെത്തിയെന്നു ഒരു റെഡിറ്റർ പറഞ്ഞതായി മാക്റൂമേഴ്സ് റിപ്പോർട്ട് ചെയ്യുന്നു.

Image Credit: Canva

ഐഒഎസ് 18 അപ്ഡേറ്റ് അടുത്തമാസം WWDC 2024-ൽ അവതരിപ്പിക്കാനിരിക്കേയാണ് 'ബഗ് ഫിക്സുകളുമായി' ഐഒഎസ് 17.5 ആപ്പിൾ പുറത്തിറക്കിയത്.

Image Credit: Canva