ഏറ്റവും മനോഹരമായ ട്രെയിൻ റൂട്ടുകൾ

most-beautiful-rail-journeys-in-south-india content-mm-mo-web-stories content-mm-mo-web-stories-travel 5vmovju37i2aoo75kvs2an24cr drm7aio65pvcip0ojhuuoo9kf content-mm-mo-web-stories-travel-2022

കർജത്–ലോണാവാല

പശ്ചിമഘട്ടത്തിലൂടെ കടന്നുപോകുന്ന മറ്റൊരു പാതയാണ് കർജാത്തിൽ നിന്ന് താക്കുർവാഡി, മങ്കി ഹിൽസ്, ഖണ്ടാല എന്നിവയിലൂടെ ലോണാവാലയിലേക്കുള്ള യാത്ര. മഴക്കാലമാണ് ഈ വഴി കൂടുതല്‍ സുന്ദരമാകുന്നത്.

Image Credit: Shutterstock

ഹുബ്ലി-മഡ്ഗാവ്

ഇന്ത്യയിലെ ഏറ്റവും ആവേശകരവും ആകർഷകവുമായ ട്രെയിൻ യാത്ര. 300 മീറ്റര്‍ ഉയരത്തില്‍ നിന്നും താഴേക്ക് പതിക്കുന്ന അതിമനോഹരവുമായ ദൂദ്സാഗർ വെള്ളച്ചാട്ടത്തിനരികിലൂടെ ട്രെയിൻ കടന്നുപോകുന്നു.

Image Credit: Shutterstock

മത്തേരൻ-നെരാള്‍

മഹാരാഷ്ട്രയിലെ 2 അടി നാരോ-ഗേജ് പൈതൃക തീവണ്ടിപ്പാതയാണ് മത്തേരൻ ഹിൽ റെയിൽവേ. പശ്ചിമഘട്ട വനപ്രദേശത്തിനുള്ളിലൂടെ, മത്തേരനില്‍ നിന്നും നെരാളിലേക്കുള്ള 21 കിലോമീറ്റർ ദൂരം താണ്ടുന്ന ഈ തീവണ്ടിയാത്ര അതുല്യമായ അനുഭവമാണ്.

Image Credit: Shutterstock

മുംബൈ-ഗോവ

സഹ്യാദ്രിയുടെ കുളിരും അറബിക്കടലിന്‍റെ ഉപ്പുപുളിയും പേറിവരുന്ന കാറ്റേറ്റ് സുന്ദരമായൊരു യാത്രയാണ് മുംബൈയിൽ നിന്ന് ഗോവയിലേക്കുള്ള ട്രെയിന്‍ യാത്ര.

Image Credit: Shutterstock

മണ്ഡപം- രാമേശ്വരം

മണ്ഡപത്തിൽ നിന്ന് പാമ്പൻ ദ്വീപിലെ രാമേശ്വരത്തേക്കുള്ള ട്രെയിൻ യാത്ര ത്രില്ലിനും സാഹസികതയ്ക്കും പുറമേ, ശാന്തതയും പകരുന്നു. ഇന്ത്യയിലെ ഏറ്റവും നീളമേറിയ രണ്ടാമത്തെ പാലമായ പാൽക് കടലിടുക്കിലൂടെ കടന്നുപോകുന്ന ഈ റൂട്ട്

Image Credit: Shutterstock

മേട്ടുപ്പാളയം–ഊട്ടി

മേട്ടുപ്പാളയം , ഊട്ടി എന്നിവയെ ബന്ധിപ്പിക്കുന്ന മലയോര തീവണ്ടിപ്പാതയാണ് നീലഗിരി മൌണ്ടന്‍ റെയില്‍വേ. 1908 മുതൽ പ്രവർത്തിക്കുന്ന ഈ റെയില്‍, റാക്ക് റെയിൽ‌വേ പാതകൾ ഉപയോഗിക്കുന്ന ഇന്ത്യയിലെ ഒരേയൊരു റെയില്‍വേ റൂട്ടാണ്.

Image Credit: Shutterstock