ദക്ഷിണ ശാന്ത സമുദ്രത്തിലെ അതിമനോഹരമായ ദ്വീപസമൂഹമാണ് സമോവ. പോളിനേഷ്യൻ മേഖലയിൽ ഹവായിക്കും ന്യൂസീലൻഡിനും ഇടയിലായാണ് ഇതിന്‍റെ സ്ഥാനം.
ഇന്ത്യൻ പൗരന്മാർക്ക് ഫിജി സന്ദർശിക്കാൻ വീസ ആവശ്യമില്ല. നാലു മാസം വരെ ഫിജിയില്‍ വീസയില്ലാതെ തങ്ങാം. മടക്കയാത്രാ ടിക്കറ്റുകൾ, ബാങ്ക് സ്റ്റേറ്റ്‌മെന്റ്, താമസത്തിന്‍റെ തെളിവ്, എത്തിച്ചേരുന്ന തീയതിക്കു ശേഷം ആറു മാസത്തേക്ക് സാധുതയുള്ള പാസ്‌പോർട്ട് എന്നിവ നൽകിയാൽ മതി.
മനോഹരമായ നിരവധി ബീച്ചുകളും പ്രകൃതിദത്ത റിസർവുകളും കൊണ്ട് നിറഞ്ഞ സീഷെൽസ് ജീവിതത്തിൽ ഒരിക്കലെങ്കിലും എല്ലാ സഞ്ചാരികളും സന്ദർശിക്കേണ്ട സ്ഥലമാണ്. ഇന്ത്യൻ സഞ്ചാരികള്‍ക്ക് ഇവിടെ എത്തിച്ചേരുമ്പോള്‍ത്തന്നെ സന്ദർശക പെർമിറ്റ് ലഭിക്കും.
ലോകത്തിലെ ഏറ്റവും പ്രകൃതിരമണീയമായ രാജ്യങ്ങളിലൊന്നാണ് മൗറീഷ്യസ്. ഇന്ത്യൻ പൗരന്മാർ മൗറീഷ്യസ് വീസയ്ക്ക് മുൻകൂട്ടി അപേക്ഷിക്കേണ്ടതില്ല. സാധുവായ യാത്രാ രേഖകൾ ഉണ്ടെങ്കിൽ മൗറീഷ്യസ് രാജ്യാന്തര വിമാനത്താവളത്തിൽ വീസ ഓൺ അറൈവൽ ലഭിക്കും.
ശാന്തസമുദ്രത്തിലെ ഒൻപതു ദ്വീപുകളുടെ സമൂഹമാണ് തുവാലു. ഇന്ത്യയില്‍ നിന്നുള്ള പൗരന്മാര്‍ക്ക് തുവാലുവിലേക്ക് പോകുമ്പോള്‍ മുന്‍കൂട്ടി വീസ എടുക്കേണ്ടതില്ല. ഇവിടെ എത്തിച്ചേരുമ്പോള്‍ ഒരു മാസത്തേക്ക് വീസ ഓണ്‍ അറൈവല്‍ ലഭിക്കും.