സംസ്കാരം, കല, ചരിത്രം എന്നിവയുടെ ഒരു പെര്‍ഫെക്റ്റ് മിശ്രിതം എന്നു വിളിക്കാവുന്ന ഫ്ലോറൻസ് യൂറോപ്പിലെ ഏറ്റവും ഗംഭീരമായ ഹണിമൂൺ ഡെസ്റ്റിനേഷനുകളിൽ ഒന്നാണ്.
വൈനും ബീച്ചുകളും ഇഷ്ടമുള്ളവര്‍ക്ക് ഏറെ അനുയോജ്യമാണ് പോർച്ചുഗൽ നഗരമായ പോര്‍ട്ടോ. ഇവിടെയുള്ള മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളും സൗജന്യമാണ് എന്നതാണ് ഏറ്റവും വലിയ പ്രത്യേകത.
പേര് കേള്‍ക്കുമ്പോള്‍ത്തന്നെ സിരകളിലൂടെ രക്തം തണുത്തുറയുന്ന അനുഭവമാണ് റൊമേനിയ എന്നാല്‍. ബ്രോം സ്റ്റോക്കറുടെ ലോകപ്രസിദ്ധ പ്രേതകഥയായ ഡ്രാക്കുളയുടെ കോട്ട സ്ഥിതിചെയ്യുന്നതായി പറയപ്പെടുന്ന കാർപാത്ത്യൻ മലനിരകൾ റൊമേനിയയിലാണ്.
3,400 വർഷത്തെ ചരിത്രമുള്ള ഏഥൻസ് നഗരം ആരെയാണ് മോഹിപ്പിക്കാത്തത്? മനോഹരമായ കാലാവസ്ഥയും ഗ്രീക്ക് വാസ്തുവിദ്യയുടെ തനിമ വഴിഞ്ഞൊഴുകുന്ന ചരിത്രകെട്ടിടങ്ങളുമെല്ലാമുള്ള ഈ നഗരം റൊമാന്റിക് ഹണിമൂണ്‍ യാത്രകള്‍ക്ക് ഏറെ അനുയോജ്യമാണ്.