യാത്രചെയ്യാന്‍ ലോകത്ത് ഏറ്റവും ഗേ ഫ്രണ്ട്‌ലിയായ രാജ്യങ്ങള്‍

https-www-manoramaonline-com-web-stories 5m9p9el2jj05l8o8ht7p5nves4 dge7fcml8pq5qcj4n29u922r2 https-www-manoramaonline-com-web-stories-travel friendly-countries-for-travel-in-the-world https-www-manoramaonline-com-web-stories-travel-2022

കാനഡ

എൽജിബിടിക്യു ടൂറിസത്തിൽ ശ്രദ്ധേയമായ നിക്ഷേപം നടത്തിയ സര്‍ക്കാരാണ് കാനഡയിലുള്ളത്. വ്യത്യസ്തരായ ആളുകളോടുള്ള വിവേചനം തടയുന്നതിനായുള്ള നിയമനിർമ്മാണത്തിനും ട്രാൻസ്‌ജെൻഡർ അവകാശങ്ങൾക്കു വേണ്ടിയും പ്രവര്‍ത്തിച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് കാനഡ.

Image Credit: Shutterstock

ന്യൂസിലൻഡ്

1998-ൽ, B&B-കൾ, ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ എന്നിങ്ങനെയുള്ള സ്ഥാപനങ്ങള്‍ക്ക് ഗേ ഫ്രണ്ട്ലി യാത്രാ സർട്ടിഫിക്കേഷൻ നൽകിയ ലോകത്തെ ആദ്യത്തെ രാജ്യമാണ് ന്യൂസിലാൻഡ്.

Image Credit: Shutterstock

ഫ്രാൻസ്

70-കൾ മുതൽ പാരീസ് ഒരു ക്വിയർ സൗഹൃദ രാജ്യമാണ്. സ്വവർഗ വിവാഹവും ദത്തെടുക്കലും നിയമപരമാണ്. ഫ്രാന്‍സില്‍ നാല് ഗേ ബീച്ചുകൾ ഉണ്ട്.

Image Credit: Shutterstock

ഐസ്‌ലൻഡ്

സ്വവർഗരതി ക്രിമിനൽ കുറ്റമാക്കുന്ന നിയമം 1940-ൽ ഐസ്‌ലാൻഡ് റദ്ദാക്കി. "ഒരു പുരുഷനും സ്ത്രീയും" എന്നതിലുപരി രണ്ട് "വ്യക്തികൾ" തമ്മില്‍ നടക്കുന്നതാണ് വിവാഹമെന്ന് ഐസ്‌ലാൻഡിക് പാർലമെന്‍റ് നിയമത്തിൽ ഭേദഗതി വരുത്തി.

Image Credit: Shutterstock